അജ്ഞാതരിൽ നിന്ന് സാകിർ നായിക് 64 കോടി സംഭാവന സ്വീകരിച്ചെന്ന്
text_fieldsമുംബൈ: 2003നും 2017നുമിടയിൽ അറബ് നാടുകളിൽ നിന്നും മലേഷ്യയിൽ നിന്നും സാകിർ നായികിെൻറ ഇ സ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ 64.86 കോടി രൂപ സമാഹരിച്ചതായി എൻഫോഴ്സ്മെൻറ് ഡയറ ക്ടറേറ്റ് (ഇ.ഡി). ‘അഭ്യുദയകാംക്ഷികൾ’ എന്നല്ലാതെ പണം നൽകിയവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
സംഭാവന, സകാത്ത് എന്നീ നിലകളിലാണ് പണം നൽകിയത്. ദുൈബ, ബഹ്റൈൻ, സൗദി, കുവൈത്ത്, ഒമാൻ, മലേഷ്യ തുടങ്ങിയ നാടുകളിൽനിന്നും രാജ്യത്തിനകത്ത് നിന്നുമാണ് പണം ലഭിച്ചത്. പണം നൽകിയവരുടെ പേര് മറച്ചുവെച്ചത് സംശയത്തിന് ഇടനൽകിയതായാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.
എന്നാൽ, ഇൗ പണം വർഷംതോറും സാക്കിർ നായിക് നടത്തുന്ന ‘പീസ് കോൺഫറൻസി’െൻറ സംഘാടനത്തിനും ഫൗണ്ടേഷനിലെ ആളുകൾക്കുള്ള ശമ്പള വിഹിതത്തിനുമാണ് ഉപയോഗിച്ചതെന്നും ഇ.ഡി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.