കള്ളപ്പണം വെളുപ്പിച്ചെന്ന ഇ.ഡി ആരോപണം നുണ –സാകിർ നായിക്
text_fieldsമുംബൈ: വരുമാന മാർഗം ഇല്ലാതെ ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലൂടെ 49 കോടി രൂപയുട െ കള്ളപ്പണം വെളുപ്പിച്ചെന്ന തനിക്കെതിരെയുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തി െൻറ (ഇ.ഡി) ആരോപണം നുണയാണെന്ന് ഡോ. സാകിർ നായിക്.
ഇൗയിടെ മുംബൈയിലെ പ്രത്യേക പി.എം. എൽ.എ കോടതിയിൽ സാകിർ നായികിെനതിരെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇൗ ആരോപണം. 2010 മുതൽ പ്രതിമാസം ഒരുകോടി രൂപ വരുമാനമുള്ള എൻ.ആർ.െഎയാണ് താനെന്നും വരുമാനവും അതിെൻറ സ്രോതസ്സുകളും ആദായനികുതി രേഖകളിൽ വ്യക്തമാണെന്നും സാകിർ നായിക് തെൻറ വക്താവ് മുഖേന പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
2016 വരെ ആദായനികുതി കൃത്യമായി അടച്ചിട്ടുണ്ട്. രേഖകൾ ഇ.ഡിക്ക് ലഭ്യമാണ്. ആവശ്യം വരുമ്പോൾ ദുബൈയിലെ അക്കൗണ്ടിൽനിന്ന് ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക് പണം അയക്കാറുണ്ട്. ഇതെല്ലാം രേഖകളിൽ വ്യക്തമാണ്.
റിയൽ എസ്റ്റേറ്റ് അടക്കം നിയമപരമായ ബിസിനസ് തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് വരുമാനമാർഗമില്ലെന്ന് ഇ.ഡി നുണപറയുന്നത്. രാഷ്ട്രീയ മേലാളന്മാരുടെ സമ്മർദത്തിന് ഇ.ഡി വഴങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.