സാകിര്‍ നായികിന്‍െറ എന്‍.ജി.ഒക്ക് വിദേശഫണ്ട് വിലക്കേര്‍പ്പെടുത്തുന്നു
text_fieldsന്യൂഡല്‍ഹി: ധാക്ക ഭീകരാക്രമണത്തിന് പ്രേരണ നല്‍കുംവിധം പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്ന ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക് നേതൃത്വം നല്‍കുന്ന എന്‍.ജി.ഒകള്‍ വിദേശസഹായം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു.
ഇതിന്‍െറ ഭാഗമായി ആഭ്യന്തര മന്ത്രാലയം, സാകിര്‍ നായിക് നേതൃസ്ഥാനത്തുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍െറ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കുന്നതിനുള്ള അവസാന കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
സാകിര്‍ നായികിന്‍െറ മറ്റൊരു എന്‍.ജി.ഒയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എജുക്കേഷനല്‍ ട്രസ്റ്റിന് വിദേശഫണ്ട് സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണമെന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടിക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.