സാക്കിര്‍ നായികിന്‍െറ വിശ്വസ്തന്‍ അറസ്റ്റില്‍
text_fieldsമുംബൈ: ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിന്‍െറ വിശ്വസ്തന്‍ അറസ്റ്റില്‍. സാക്കിര്‍ നായികുമായി ബന്ധപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ആമിര്‍ ഗസ്ദറിനെയാണ് കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സാക്കിര്‍ നായിക്കിന് ലഭിച്ച വിദേശ പണം വിവിധ കമ്പനികളിലൂടെ കൈകാര്യം ചെയ്തത് ആമിര്‍ ഗസ്ദറാണ്.
പണം വെളുപ്പിക്കാന്‍ ഉപയോഗിച്ച ആറ് വ്യാജ കമ്പനികളുടെ ഡയറക്ടറാണ് ഇദ്ദേഹം. സാക്കിര്‍ നായികിന്‍െറ സഹോദരി നഹിലാ നൂരിയുടെ പേരിലുള്ള കെട്ടിട നിര്‍മാണ കമ്പനിയായ ‘ലോങ് ലാസ്റ്റ് കണ്‍സ്ട്രക്ഷനി’ല്‍ ആമിര്‍ ഗസ്ദറിന് 10 ശതമാനം ഓഹരിയുണ്ട്- തുടങ്ങിയ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും വെള്ളിയാഴ്ച കോടതിയില്‍ ഹാജറാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതെസമയം, ഈ 28 ന് മുമ്പ് ചോദ്യംചെയ്യലിന് ഹാജറാകാന്‍ ആവശ്യപ്പെട്ട് സാക്കിര്‍ നായികിന് ഇ.ഡി പുതിയ സമന്‍സ് അയച്ചു. നേരത്തെ ജനവരി 31 ന് മുമ്പ് ഹാജറാകാന്‍ ആശ്യപ്പെട്ട് അമന്‍സ് അയച്ചിരുന്നു. അയച്ച മേല്‍വിലാസത്തില്‍ ആള്‍ താമസമില്ലാത്തതിനാല്‍ പുതിയ സമന്‍സ് അദ്ദേഹത്തിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് സെന്‍ററിന്‍െറ അഭിഭാഷകര്‍ക്ക് കൈമാറിയതായി ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ, ഇ.ഡി സമന്‍സ് അയച്ചതിനെ തുടര്‍ന്ന് ആമിര്‍ ഗസ്ദാറും ഇസ്ലാമിക് റിസര്‍ച്ച് സെന്‍ററുമായി ബന്ധപ്പെട്ടവരും ഇ.ഡിക്കു മുമ്പാകെ ഹാജറായിരുന്നു. സമന്‍സ് പ്രകാരം ഹാജറായി ചോദ്യം ചെയ്യലിനിടെയാണ് ആമിര്‍ ഗുസ്ദര്‍ അറസ്റ്റിലായത്. ഇ.ഡി വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത പണവും ആഭരണങ്ങളും തിരിച്ചു നല്‍കാന്‍ ഉത്തരവിട്ണമെന്ന് ആവശ്യപ്പെട്ട് ആമിര്‍ കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.