സാകിര്‍ നായികിന്‍െറ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
text_fieldsമുംബൈ: ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിന്‍െറ പിതാവ് അബ്ദുല്‍ കരീം നായിക് അന്തരിച്ചു. വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഡോക്ടറും അക്കാദമിക വിദഗ്ധനുമായ അദ്ദേഹത്തിന്‍െറ അന്ത്യം. 87 വയസ്സായിരുന്നു. മൃതദേഹം ഖബറടക്കിയതായി സാകിര്‍ നായികിന്‍െറ സഹായി അറിയിച്ചു.
അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വിദേശത്തുള്ള സാകിര്‍ നായികിന് എത്താനായില്ളെന്നും അദ്ദേഹം ഉടന്‍ എത്തുമെന്നും സഹായി പറഞ്ഞു. മഹാരാഷ്ട്രയിലെ തീരമേഖലയായ രത്നഗിരിയില്‍ ജനിച്ച അബ്ദുല്‍ കരീം നായിക് മാനസികാരോഗ്യത്തിനായി സ്ഥാപിച്ച സ്വകാര്യ സംഘടനയായ ബോംബെ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസിഡന്‍റായിരുന്നു. വിദ്യാഭ്യാസ മേഖലയിലും സജീവമായിരുന്നു.
ജൂലൈയില്‍ ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് അതിന്‍െറ പിന്നിലുള്ള ചിലര്‍ക്ക് പ്രചോദനമായത് സാകിര്‍ നായികിന്‍െറ പ്രഭാഷണമായിരുന്നുവെന്ന ആരോപണം വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം സാകിര്‍ നായിക് മാറ്റിവെച്ചു. സാകിറിന്‍െറ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ സുരക്ഷാ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. ഇത് നിരോധിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.