സാകിര്‍ നായിക്കിന്‍െറ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രം
text_fieldsന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിന്‍െറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ ഭീകര വിരുദ്ധ നിയമപ്രകാരം കേന്ദ്രം വൈകാതെ നിരോധിച്ചേക്കും. മന്ത്രിസഭയുടെ പരിഗണനക്ക് ഇതുസംബന്ധിച്ച കുറിപ്പ് ആഭ്യന്തര മന്ത്രാലയം തയാറാക്കിവരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമപ്രകാരം ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനായി പ്രഖ്യാപിക്കുന്നതിനാണ് നീക്കം. ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടി.വിയുമായി ഈ സംഘടനക്ക് ബന്ധമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ അന്വേഷണ നിഗമനം. മഹാരാഷ്ട്ര പൊലീസില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഭീകരത പ്രചരിപ്പിക്കുന്ന നിരവധി പ്രകോപനപരമായ പ്രസംഗങ്ങള്‍ സാകിര്‍ നായിക് നടത്തിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ പരിഗണനക്കുള്ള കുറിപ്പില്‍ പറയുന്നു. മഹാരാഷ്ട്ര പൊലീസ് ഇതിന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അംഗീകരിക്കാനാവാത്ത പരിപാടികളുടെ നിര്‍മാണത്തിന് പീസ് ടി.വിക്ക് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതില്‍ മിക്ക പരിപാടികളിലും സാകിര്‍ നായിക്കിന്‍െറ പ്രസംഗങ്ങളുണ്ട്. അദ്ദേഹം നടത്തുന്ന രണ്ടു വിദ്യാഭ്യാസ ട്രസ്റ്റുകളും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.