നിരോധനത്തിനെതിരെ സാക്കിർ നായികിെൻറ സംഘടന ഡൽഹി ഹൈകോടതിയിൽ
text_fieldsന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക് നേതൃത്വം നല്‍കുന്ന ഐ.ആര്‍.എഫിനെ (ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്‍) നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നടപടി ചോദ്യം ചെയ്ത് സംഘടന ഹൈകോടതിയില്‍. തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്താനാവശ്യമായ കാരണങ്ങളോ തെളിവുകളോ ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയിട്ടില്ളെന്ന് ഐ.ആര്‍.എഫ് കോടതിയില്‍ വാദിച്ചു.
യു.എ.പി.എ ചുമത്തുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ളെന്നും ഐ.ആര്‍.എഫ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദമുന്നയിച്ചു. സാകിര്‍ നായിക് ഉള്‍പ്പെടെയുള്ളവരുടെ പ്രഭാഷണം ആഗോള ഭീകരണ സംഘടനയായ ഐ.എസിനെ അനുകൂലിക്കുന്ന രീതിയിലുള്ളതാണെന്നും ഇത്തരം സംഘടനകളെ നിരോധിക്കേണ്ടത് രാജ്യരക്ഷക്ക് ആവശ്യമാണെന്നും എ.എസ്.ജി വാദിച്ചു. ഒരു വിപത്ത് സംഭവിക്കുന്നതുവരെ കാത്തിരിക്കാനാവില്ല.
കേരളത്തില്‍നിന്ന് ഒരു യുവാവ് ഐ.എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് സംഘടനക്കെതിരെ പിതാവ് നല്‍കിയ പരാതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അടിയന്തരമായി സംഘടനയെ നിരോധിക്കാനുള്ള നടപടി കൈക്കൊണ്ടതെന്നും എ.എസ്.ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവിഭാഗത്തിന്‍െറയും വാദം കേട്ട ജസ്റ്റിസ് സഞ്ജീവ് സഹദേവ് ജനുവരി 17നകം കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.