സീന്യൂസിലെ മുസ്‍ലിം വിരുദ്ധ ചർച്ച പിൻവലിക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: മുസ്‍ലിം ജനസംഖ്യ സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂണിൽ 'സീ ന്യൂസ്' നടത്തിയ ചർച്ചയുടെ വിഡിയോ വെബ്സൈറ്റിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് 'ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിറ്റി' നിർദേശിച്ചു. ചർച്ചയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിച്ചതിനാലാണ് നടപടി. തികഞ്ഞ മുസ്‍ലിം വിരുദ്ധ പരാമർശങ്ങളുമായായിരുന്നു ചർച്ച. 'പ്രകൃതിയുടെ പേരിലെ മുസ്‍ലിം ജനസംഖ്യ വർധന' എന്ന പേരിൽ നടന്ന ചർച്ചയിൽ മുസ്‍ലിം ജനസംഖ്യയെ വർഗീയച്ചുവയോടെ സമീപിക്കുന്നു.
യു.പി സർക്കാർ മുന്നോട്ടുവെച്ച രണ്ടു കുട്ടികൾ എന്ന നയവും അതിനോട് സമാജ്‍വാദി പാർട്ടി എം.പി ഷഫീഖുറഹ്മാൻ ബർഖ് നടത്തിയ പ്രതികരണവും ഇതിൽ വരുന്നുണ്ട്. 'ദൈവം തരുന്ന കുട്ടികളെ തടയാനുള്ള അധികാരം മനുഷ്യനില്ല' എന്നായിരുന്നു ബർഖിന്റെ വാദം.
കൃത്യമായ ഡേറ്റയോ ആക്ഷേപത്തെ പിന്തുണക്കുന്ന വിവരങ്ങളോ ഇല്ലാതെയുള്ള ചർച്ചയാണ് സംപ്രേഷണം ചെയ്തതെന്ന് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് എ.കെ. സിക്രി പറഞ്ഞു. ചർച്ചയുടെ തലക്കെട്ടിനെയും അദ്ദേഹം വിമർശിച്ചു. ഇതുസംബന്ധിച്ച വാദംകേൾക്കലിൽ 'സീ ന്യൂസി'ന് അവരുടെ ഭാഗം ന്യായീകരിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.