Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോജില ചുരം: ഉയരങ്ങളിലെ...

സോജില ചുരം: ഉയരങ്ങളിലെ അപകടപാത

text_fields
bookmark_border
സോജില ചുരം: ഉയരങ്ങളിലെ അപകടപാത
cancel

ശ്രീനഗർ: പാലക്കാട് സ്വദേശികൾ വാഹനാപകടത്തിൽ മരിച്ച സോജില പാസ് രാജ്യത്തെ അപകടമേറിയ പാതകളിലൊന്നാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3528 മീറ്റർ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറിൽനിന്ന് 110 കിലോമീറ്റർ അകലെയാണ്. കശ്മീർ താഴ്‌വരയെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്.

സാധാരണയായി ഡിസംബർമുതൽ ഏപ്രിൽവരെ സോജില പാസ് അടച്ചിടാറാണ് പതിവ്. ഇത്തവണ വരുംദിവസങ്ങളിൽ റോഡ് അടക്കും. കനത്ത മഞ്ഞുവീഴ്ച കാരണം ചുരത്തിലെ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. സെപ്റ്റംബർ ഒഴികെ മിക്ക മാസങ്ങളിലും ഇതുവഴിയുള്ള യാത്ര തികച്ചും ദുഷ്‍കരമാണ്.

ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) ചുരത്തിലെ ചുമതലക്കാർ. കഴിഞ്ഞ മാസവും മഞ്ഞുകാരണം ഇടക്കിടെ ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിനോദസഞ്ചാരികൾക്ക് പുറമെ, ചരക്കുകളുമായി ട്രക്കുകളും നിരന്തരം ഇതുവഴി സഞ്ചരിക്കാറുണ്ട്. പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് മാത്രമേ ഈ വഴി വണ്ടി ഓടിക്കാനാകൂ.

താഴ്വരയിലെ ടാക്സി ഡ്രൈവർമാരാണ് വിനോദ സഞ്ചാരികളെ ചുരത്തിലേക്ക് എത്തിക്കുന്നത്. മഞ്ഞുവീഴ്ച ആസ്വദിക്കാനാണ് സഞ്ചാരികൾ കൂടുതലുമെത്തുന്നത്. 2022 മേയ് 26ന് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് കശ്മീരികൾ ഇവിടെ മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരായ സഹോദരിമാരും അപകടത്തിൽ മരിച്ചു. യാത്ര സുഗമമാക്കാനുള്ള സോജില തുരങ്കപദ്ധതിയുടെ നിർമാണം 2018 മുതൽ പുരോഗമിക്കുകയാണ്. 2025ൽ തുരങ്കനിർമാണം പൂർത്തിയാകുന്നതോടെ ഈ ചുരത്തിലെ യാത്ര സുഗമമാകും. തുരങ്കം വരുന്നതോടെ ലഡാക്കിലെത്താനുള്ള സമയം ഗണ്യമായി കുറയും.

മരിച്ചത് വിനോദയാത്രക്ക് പോയ ചിറ്റൂർ സ്വദേശികൾ; രണ്ടുപേരുടെ നില ഗുരുതരം

ശ്രീനഗർ/ചിറ്റൂർ (പാലക്കാട്): ജമ്മു-കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഗ് നേഷ് (23) എന്നിവരാണ് മരിച്ച മലയാളികൾ.

എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.

സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് പറയുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. മഞ്ഞുകട്ടകൾ വീണ്കിടക്കുന്ന റോഡിൽ നിന്ന് വഴുതിയാണ് വാഹനം ചുരത്തിലെ യാദവ് മോറിലെ കൊക്കയിലേക്ക് പതിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു. മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3528 മീറ്റർ (11649 അടി) ഉയരമുള്ള സോജില ചുരം ശ്രീനഗറിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ്.

കൂലിപ്പണിക്കാരനായിരുന്നു അനിൽ. മാതാവ്: ദൈവാന. ഭാര്യ: സൗമ്യ. മക്കൾ: ധ്യാൻ, 90 ദിവസം പ്രായമായ പെൺകുഞ്ഞ്. സഹോദരൻ സുനി.

തമിഴ്നാട്ടിൽ സർവേയറാണ് മരിച്ച സുധീഷ്. മാതാവ്: പ്രേമ. ഭാര്യ: മാലിനി. സഹോദരങ്ങൾ: സുജീവ്, ശ്രുതി.

ഐ.സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരനാണ് രാഹുൽ. മാതാവ്: ചന്ദ്രിക. സഹോദരൻ: രാജേഷ്. ഭാര്യ: നീതു. വിഗ് നേഷിന്റെ അമ്മ പാർവതി. സഹോദരി: വിദ്യ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zojila Pass
News Summary - zojila pass: A dangerous road
Next Story