നടുറോഡിൽ പൊലീസുമായി വാഗ്വാദം; സൊമാറ്റോ ജീവനക്കാരി ഒരു വർഷമായി ജയിലിൽ
text_fieldsമുംബൈ: ട്രാഫിക് പൊലീസിനോട് തർക്കിക്കുകയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് ഭക്ഷ്യ വിതരണ കമ്പനിയായ 'സൊമാറ്റോ'യിലെ ഡെലിവറി ജീവനക്കാരി ഒരു വർഷമായി ജയിലിൽ. നവി മുംബൈ സ്വദേശിനിയായ പ്രിയങ്ക മോഗ്രെ (27)യാണ് പെറ്റി കേസിന് അകത്തായി പുറംലോകം കാണാനാകാതെ നരകിക്കുന്നത്.
2019 ആഗസ്റ്റ് എട്ടിനാണ് സംഭവം. വാഷിയിലെ സെക്ടർ 17ൽ 'നോ പാർക്കിങ്' പ്രദേശത്ത് നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരോടാണ് പ്രിയങ്ക വാക്കേറ്റത്തിലേർപ്പെട്ടത്. തെൻറ വാഹനത്തിെൻറ ചിത്രം പകർത്തിയ ഉദ്യോഗസ്ഥർക്കെതിരെ അവർ ചൂടാകുകയായിരുന്നു.
സെക്ടർ 17ൽ നിന്ന് അടുത്ത ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ പ്രിയങ്കയെ നാല് പേരടങ്ങുന്ന പൊലീസ് സംഘം തടഞ്ഞ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. മോഹൻ സാഗർ എന്ന കോൺസ്റ്റബിളിെൻറ പരാതിയിൽ പ്രിയങ്കക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി കേസ് ചാർജ് ചെയ്തു. ആഗസ്റ്റ് 20ന് അവർ അറസ്റ്റിലാവുകയും ചെയ്തു.
സംഭവത്തിെൻറ രണ്ട് വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പൊലീസും പ്രിയങ്കയും മോശം പദപ്രയോഗങ്ങളാണ് ഇതിൽ നടത്തുന്നത്. തെൻറ ഇരുചക്രവാഹനം ഓഫിസർ പറഞ്ഞ രീതിയിലായിരുന്നില്ല പാർക്ക് ചെയ്തെതന്നായിരുന്നു അവരുടെ വാദം.
പ്രിയങ്കയെ ആദ്യം പൊലീസ് കസ്റ്റഡിയിലും ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലും വിടുകയായിരുന്നു. പ്രതിക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിഡിയോ വൈറലായതോടെ ബന്ധുക്കളാരും തന്നെ ജാമ്യമെടുക്കാൻ വന്നില്ല. അവളുടെ ആദ്യത്തെ ജാമ്യാപേക്ഷ തള്ളിപ്പോയി. 2019 സെപ്റ്റംബറിൽ ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരായി രണ്ട് പേരെ ലഭിക്കാതെ വന്നതോടെ ജയിലിൽ തന്നെ തുടരേണ്ട ദുർഗതി വന്നു.
2020 െഫബ്രുവരിയിീൽ 'ടിസ്' നടത്തി വരുന്ന പ്രയാസ് പദ്ധതിയുടെ ഭാഗമായി കോടതിയിൽ ജാമ്യഹരജി സമർപിെച്ചങ്കിലും അതും ഫലം കണ്ടില്ല. പ്രയാസിലെ രാമാ കാലെ ബന്ധുക്കളെ സമീപിച്ച് പ്രിയങ്കയെ പുറത്തിറക്കാൻ ശ്രമങ്ങൾ തുടങ്ങിയ വേളയിൽ വഴിമുടക്കിയായി കോവിഡ് മഹാമാരി എത്തുകയായിരുന്നു.
പ്രയങ്കയുടെ കേസ് ഫയൽ ഇതുവരെ കോടതിയിൽ എത്തിക്കാൻ പോലും പൊലീസ് തയാറായില്ലെന്ന് കാലെ പറഞ്ഞു. എങ്കിലും കാലെ പോരാട്ടം തുടർന്നതിെൻറ ഫലമായി പ്രിയങ്ക പുറത്തിറങ്ങാൻ അവസരം ഒരുങ്ങുകയാണ്.
25000 രൂപ കെട്ടിവെക്കുകയും രണ്ട് ജാമ്യക്കാരെ കൊണ്ടുവരികയും ചെയ്താൽ ജാമ്യം നൽകുന്നത് പരിഗണിക്കാമെന്നാണ് താനെ സെഷൻ സ് കോടതിയുടെ നിർദേശം. 30 ദിവസത്തെ അവധിയാണ് ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.