സസ്യാഹാരം ഓർഡർ ചെയ്തയാൾക്ക് മാംസഭക്ഷണം; സൊമാറ്റോക്കും മക്ഡോണാൾഡ്സിനും ഒരു ലക്ഷം പിഴ
text_fieldsന്യൂഡൽഹി: ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോക്കും ഫാസ്റ്റ് ഫുഡ് ചെയിൻ മക്ഡോണാൾഡ്സിനും ഒരു ലക്ഷം രൂപ പിഴ. ജോധ്പൂർ ജില്ല തർക്ക പരിഹാര ഫോറത്തിന്റേതാണ് വിധി. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് മാംസ ഭക്ഷണം വിതരണം ചെയ്തതിനാണ് നടപടി.
സൊമാറ്റോ, മക്ഡോൾഡും സംയുക്തമായാണ് പിഴയൊടുക്കേണ്ടത്. കോടതി ചെലവായി ഉപഭോക്താവിന് 5000 രൂപയും നൽകണം. മക്ഡോണാൾഡ്സിലാണ് ഉപഭോക്താവ് ഭക്ഷണത്തിനായി ഓർഡർ നൽകിയത്. വെജിറ്റേറിയൻ ഭക്ഷണമാണ് ഓർഡർ ചെയ്തതെങ്കിലും ലഭിച്ചത് നോൺ വെജിറ്റേറിയൻ വിഭവമായിരുന്നു.
അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം ലഭിച്ചുവെന്നും അധികൃതർ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുക മാത്രമാണ് സൊമാറ്റോയുടെ ചുമതല. ഓർഡർ ചെയ്ത ഭക്ഷണം മാറുകയോ അതിന്റെ ഗുണനിലവാരത്തിലോ പ്രശ്നമുണ്ടെങ്കിൽ റസ്റ്ററന്റിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.