സൈകോവ്-ഡി കോവിഡ് വാക്സിൻ പ്രതിമാസം ഒരു കോടി ഡോസ് ഉൽപാദിപ്പിക്കാൻ സൈഡസ് കാഡില
text_fieldsന്യൂഡൽഹി: പുതുതായി ഡ്രഗ് കൺട്രോളർ ജനറലിൽനിന്ന് അനുമതി തേടിയ കോവിഡ് പ്രതിരോധ മരുന്നായ സൈകോവ്-ഡി പ്രതിമാസം ഒരു കോടി ഡോസ് വീതം നിർമിക്കാൻ ആലോചിക്കുന്നതായി സൈഡസ് കാഡില. അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാകും ഇത്്്. ആഗസ്റ്റ് മുതൽ നിർമാണം ആരംഭിക്കാനാണ് ആലോചന. ഈ വർഷം അഞ്ചു കോടി വാക്സിനാണ് ലക്ഷ്യമിടുന്നത്.
കോവിഷീൽഡിനു പുറമെ കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക്, യു.എസ് വാക്സിനായ മോഡേണ എന്നിവക്കാണ് നിലവിൽ അനുമതി.
ലോകത്തെ ആദ്യ പ്ലാസ്മിഡ് ഡി.എൻ.എ വാക്സിനാണ് സൈേകാവ്-ഡി. കോവിഡ് ബാധിതരിൽ 66.6 ശതമാനം ഫലം കണ്ടതായും അനുമതി ലഭിച്ചാൽ, 45-60 ദിവസത്തിനുള്ളിൽ ലഭ്യമാക്കാനാകുമെന്നും കാഡില മാനേജിങ് ഡയറക്ടർ ഡോ. ഷർവിൽ പട്ടേൽ പറഞ്ഞു.
മുതിർന്നവർക്ക് മാത്രമല്ല, 12-18 പ്രായക്കാർക്കും വാക്സിൻ നൽകാനാകും.
അനുമതി ലഭിക്കുന്ന മുറക്ക് വാക്സിെൻറ വില പ്രഖ്യാപിക്കുമെന്നും കമ്പനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.