Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ZyCoV -D
cancel
Homechevron_rightNewschevron_rightIndiachevron_rightസൂചിരഹിത വാക്​സിൻ...

സൂചിരഹിത വാക്​സിൻ സൈകോവ്​ -ഡി ഒക്​ടോബർ ആദ്യവാരത്തോടെ

text_fields
bookmark_border

ന്യൂഡൽഹി: സൈഡസ്​ കാഡിലയുടെ സൂചിരഹിത കോവിഡ്​ വാക്​സിനായ സൈകോവ്​ -ഡി ഒക്​ടോബർ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന​ പ്രതീക്ഷയിൽ കേന്ദ്രം. 12 വയസിന്​ മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന വാക്​സിനാണ്​ സൈകോവ്​ ഡി. കുട്ടികൾക്കുള്ള ആദ്യ വാക്​സിൻ കൂടിയാണ്​ ഇത്​.

അതേസമയം വാക്​സിൻ നൽകുന്നതിന്‍റെ മുൻഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികൾക്കുമാണോ അതോ മറ്റ്​ അസുഖങ്ങളുള്ളവർക്കാണോ മുൻഗണന നൽകുകയെന്ന കാര്യം വ്യക്തമല്ല.

സൈകോവ്​ ഡിയുടെ അടിയന്തര ഉപയോഗത്തിന്​ ഡ്രഗ്​ കൺട്രോൾ ഓഫ്​ അതോറിറ്റി അനുമതി നൽകിയിരുന്നു. വാക്​സിന്​ അനുമതി നൽകാൻ വിദഗ്​ധ സമിതി ശിപാർശ നൽകിയതിന്​ പിന്നാലെയാണ്​ അനുമതി നൽകിയത്​.

കോവിഷീൽഡ്​, കോവാക്​സിൻ, സ്​പുട്​നിക്​ വി, മൊഡേ, ജോൺസൺ ആൻഡ്​ ജോൺസൺ തുടങ്ങിയ വാക്​സിനുകൾക്കാണ്​ അനുമതി നൽകിയിരുന്നത്​. ഇവയെല്ലാം 18വയസിന്​ മുകളിലുള്ളവർക്ക്​ മാത്രമാണ്​ നൽകിയിരുന്നത്​. ഇവക്ക്​ രണ്ട്​ ഡോസുകളാണ്​ വാക്​സിൻ നൽകിയിരുന്നത്​. എന്നാൽ സൈകോവ്​ -ഡിക്ക്​ മൂന്നുഡോസുകളുണ്ടാകും.

ലോകത്തിലെ ആദ്യ ഡി.എൻ.എ അടിസ്​ഥാനമായ വാക്​സിനാണ്​ സൈകോവ്​ ഡി എന്നാണ്​ ബയോടെക്​നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്​. സൈകോവ്​ ഡി അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 ആളുകളിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമാണ്​ ഇതെന്നും സയൻസ്​ ആൻഡ്​ ടെക്​നോളജി മ​ന്ത്രാലയം വിശദീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineZyCoV-DZydus Cadila
News Summary - Zydus Cadilas ZyCoV-D vaccine to be available from first week of October
Next Story