Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ ഒരേ തന്ത്രം...

പാകിസ്​താൻ ഒരേ തന്ത്രം പയറ്റുന്നു- ഇന്ത്യ

text_fields
bookmark_border
പാകിസ്​താൻ ഒരേ തന്ത്രം പയറ്റുന്നു- ഇന്ത്യ
cancel

ന്യൂഡൽഹി: ഇന്ത്യ-പാക്​ വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ച റദ്ദാക്കിയതിനു തൊട്ടുപിറകെ ​െഎക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തിൽ പാകിസ്​താനെതിരെ ആഞ്ഞടിച്ച്​ ഇന്ത്യൻ പ്രതിനിധി. പൊതുസമ്മേളനത്തിൽ കശ്​മീർ വിഷയം ഉന്നയിച്ച പാകിസ്​താന്​ ശക്തമായ മറുപടിയുമായി യു.എന്നിലെ ഇന്ത്യൻ ​സ്ഥിര പ്രതിനിധി സയിദ്​ അക്​ബറുദ്ദീൻ രംഗത്തെത്തി. പാകിസ്​താന്​ അറിയാവുന്ന ഒരേ തന്ത്രം വീണ്ടും പയറ്റികൊണ്ടിരിക്കയാണെന്നും അത്​ കൈകാര്യം ചെയ്യാൻ ഇന്ത്യക്ക്​ അറിയാമെന്നുമാണ്​ അക്​ബറുദ്ദീൻ മറുപടി നൽകിയത്​.
ഒരു ത​ന്ത്രം മാത്രം അറിയാവുന്ന പാകിസ്​താൻ അത്​ അയവിറക്കികൊണ്ടിരിക്കുകയാണെന്നും അത്തരം ഏകാംഗ നാടകങ്ങൾ യു.എൻ പോലുള്ള ബഹുമുഖ വേദികളിൽ വിലപ്പോകില്ലെന്നുമായിരുന്നു അക്​ബറുദ്ദീ​​​​െൻറ മറുപടി. യു.എൻ പൊതുസമ്മേളനത്തിൽ ഇന്ത്യക്ക്​ അനുവദിച്ച സമയത്താണ്​ അക്​ബറുദ്ദീൻ പാകിസ്​താന്​ ശക്തമായ മറുപടി നൽകിയത്​.

‘‘ഒരു തന്ത്രം മാത്രമറിയുന്നവർ അത്​ തന്നെ തിരിച്ചു മറിച്ചും പ്രയോഗിക്കും. ഇൗ പ്രയോഗം നേരത്തെ തന്നെ കൈകാര്യം ചെയ്​തതാണ്​. അതിനാൽ ഭാവിയിലും അത്​ നേരിടാനുള്ള ആത്മവിശ്വാസമ​ുണ്ട്​’’- പാകിസ്​ത​​​​െൻറ കശ്​മീർ വിഷയ പരാമർശത്തിനെതിരെ അക്​ബറുദ്ദീൻ മറുപടി നൽകി. ഇത്തരം വിഷയങ്ങളിൽ പാകിസ്​താ​​​​െൻറ ഏകാംഗ നാടകങ്ങൾ പ്രസക്തമല്ല. ആർക്കും ​​ചെയ്യാവുന്ന ഇത്തരം നാടകങ്ങൾക്ക്​ ബഹുമുഖ വേദികളിൽ പ്രതിധ്വനിക്കാൻ കഴിയില്ലെന്നും അക്​ബറുദ്ദീൻ പറഞ്ഞു.

‘‘ഇന്ത്യ ഒരു പങ്കാളിത്ത രാജ്യമാണ്​. പൊതുസമ്മേളനത്തിൽ ഇന്ത്യ മുൻഗണന നൽകുന്ന വിഷയങ്ങൾ അന്താരാഷ്​ട്ര സമൂഹത്തിൽ പ്രതിധ്വനിക്കുന്നതിൽ രാഷ്​ട്രത്തിന്​ അഭിമാനമുണ്ട്​. ഭീകരവാദം അനേകം വർഷമായി രാജ്യം നേരിടുന്ന ഭീഷണിയാണ്​. യു.എൻ പോലുള്ള ബഹുമുഖവേദിയിൽ ആ വിഷയം ശക്തമായി ഉന്നയിക്കുകയാണെന്നും അക്​ബറുദ്ദീൻ പറഞ്ഞു. പൊതുസംവാദ വേദിയിൽ ജമ്മു കശ്​മീരിലെ പ്രശ്​നങ്ങളാണ്​ പാകിസ്​താൻ ഉന്നയിച്ചിരുന്നത്​.

പാക്​ വിദേശകാര്യമന്ത്രി ഷാ മഹ്​മൂദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മിൽ നടക്കാനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. കശ്മീരിലെ മൂന്നു പൊലീസുദ്യോഗസ്ഥരുടെ വധത്തില്‍ പാകിസ്താന്​ ബന്ധമുണ്ടെന്ന ഇൻറലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടർന്നാണ്​ പാകിസ്താനുമായി നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചത്​. ഏറ്റവും മികച്ച രീതിയിലാണ് തങ്ങള്‍ സമാധാന ചര്‍ച്ചക്കൊരുങ്ങിയതെന്നും ഇന്ത്യ ആദ്യം അത് സ്വീകരിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്നും പാക്​ വിദേശകാര്യമന്ത്രി ഖുറേഷി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unterrorsushama swarajmalayalam news onlineAkbaruddin
News Summary - ​'If Pakistan Wants to be One-Trick Pony...': India's Stern Message Ahead of UN Meet- India news
Next Story