ആർട്ടിക്കൾ 370 റദ്ദാക്കിയത് പിന്തുണക്കുന്നു; ഏകസിവിൽ കോഡ് നടപ്പാക്കണം -തസ്ലിമ
text_fieldsന്യൂഡൽഹി: കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ പിന്തുണച്ച് എഴുത്തുകാരി തസ് ലിമ നസ്റീൻ. ആർട്ടിക്കൾ 370 റദ്ദാക്കിയ മാതൃകയിൽ രാജ്യത്ത് ഏകസിവിൽ കോഡും കൊണ്ട് വരണമെന്ന് അവർ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധമായ ശരീഅത്ത് നിയമങ്ങൾ എടുത്ത് കളയേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു.
ട്വിറ്ററിലൂടെയായിരുന്നു കശ്മീർ വിഷയത്തിലും ഏകസിവിൽ കോഡിലും തസ്ലിമയുടെ അഭിപ്രായ പ്രകടനം.
കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കൾ 370 രണ്ടാം മോദി സർക്കാർ റദ്ദാക്കിയിരുന്നു. ജമ്മുകശ്മീർ, ലഡാക്ക് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കശ്മീരിനെ വിഭജിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം നിരവധി നേതാക്കളെ കശ്മീരിൽ തടവിലാക്കുകയും ചെയ്തു. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് കശ്മീരിലെ തസ്ലിമയുടെ അഭിപ്രായം കൂടി പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.