Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമീഷന്​...

തെരഞ്ഞെടുപ്പ്​ കമീഷന്​ കോഴ: ടി.ടി.വി. ദിനകരനെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കമീഷന്​ കോഴ: ടി.ടി.വി. ദിനകരനെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു
cancel

ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ എ.െഎ.എ.ഡി.എം.കെ അമ്മ വിഭാഗം  ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ദിനകരനെ കസ്റ്റഡിയില്‍ വിട്ടത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് ദിനകരനെ ഡൽഹി പൊലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ഡൽഹി പൊലീസ് ചോദ്യംചെയ്തുവരുകയായിരുന്നു. കൈക്കൂലി നൽകാൻ ഇടനിലനിന്ന സുകേഷ് ചന്ദ്രശേഖറിനെ ദിനകരൻ നേരിൽ കണ്ടതായി കുറ്റസമ്മതം നടത്തിയതായാണ് അറിയുന്നത്. ദിനകര​െൻറ കൂട്ടാളി മല്ലികാർജുനയും അറസ്റ്റിലായിട്ടുണ്ട്. ദിനകരനെ രണ്ടു ദിവസം ചോദ്യംചെയ്തശേഷമാണ് മല്ലികാർജുനയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായശേഷം എല്ലായ്പോഴും ദിനകരനെ അനുഗമിച്ചിരുന്നയാളാണ് മല്ലികാർജുനയെന്നും പൊലീസ് പറഞ്ഞു.

രണ്ടില ചിഹ്നം സ്വന്തം പാര്‍ട്ടിക്ക് ലഭിക്കുന്നതിനുവേണ്ടി 50 കോടി രൂപനല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ദിനകരന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkdinakaran
News Summary - ​TTV dinakaran in police custody
Next Story