ഗുജറാത്തിൽ രണ്ട് പേട്ടൽ നേതാക്കൾ ബി.ജെ.പിയിലേക്ക്
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ പേട്ടൽ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക് നഷ്ടമായ അടിത്തറ തിരിച്ചു പിടിക്കാൻ വഴിെയാരുക്കി രണ്ടു പ്രധാന പേട്ടൽ നേതാക്കൾ ബി.ജെ.പിയിലേക്ക്. ഹാർദിക് പേട്ടലിെൻറ നേതൃത്വത്തിൽ 2015ൽ ആരംഭിച്ച സംവരണ പ്രക്ഷോഭം ബി.ജെ.പിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പ്രേക്ഷാഭത്തിെൻറ നേതൃ നിരയിലുണ്ടായിരുന്ന രണ്ട് നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറിയിരിക്കുന്നത്. യുവ നേതാക്കളായ വരുൺ പേട്ടലും രേഷ്മ പേട്ടലുമാണ് ബി.ജെ.പിയിൽ ചേരുന്നത്. പേട്ടല സമുദായംഗങ്ങൾ ബി.ജെ.പിയോടൊപ്പം നിൽക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു മാസത്തിനിടെ അഞ്ചാം തവണയും സംസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് രണ്ടു നേതാക്കളുടെ കൂറുമാറ്റം. ഹാർദിക് പേട്ടലിനെയും അൽപേഷ് താക്കൂറിെനയും ജിഗ്നേഷ് മേവാനിെയയും കോൺഗ്രസിൽ ചേരാൻ രാഹുൽ ഗാന്ധി ക്ഷണിച്ചതിനു പിറകെയാണ് വരുണും രേഷ്മയും ബി.ജെ.പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നേതാവ് അൽപേഷ് താക്കൂർ രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചു. എന്നാൽ ജിഗ്നേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചില കാലുകൾ ഒടിഞ്ഞാലും പഴുതാര മുന്നോട്ടു പോകുമെന്നാണ് വരുണിെൻറയും രേഷ്മയുടെയും ബി.ജെ.പി പ്രവേശനത്തെ കുറിച്ച് ഹാർദിക് പേട്ടൽ പ്രതികരിച്ചത്. പേട്ടൽ വിഭാഗങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം താൻ തുടരുമെന്നും ഹാർദിക് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.