തെരഞ്ഞെടുപ്പ് കമീഷനെതിരെ കെജ്രിവാൾ
text_fieldsന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത പരിശോധിക്കാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഒൗദ്യോഗിക പ്രസ്താവന പുറത്തിറക്കാത്തതിനെതിരെയാണ് കെജ്രിവാൾ രംഗത്തെത്തിയത്. ഇത്തരം വാർത്തകൾക്ക് കൃത്യമായ ഉറവിടം ഇല്ലാത്തതിെൻറ കാരണമെന്താണെന്നും കെജ്രിവാൾ ചോദിച്ചു.
Why are these stories ascribed to "sources"? How credible are they? Why hasn't EC issued any formal statement? Or is it just a plant? https://t.co/Cxvu4nBUg8
— Arvind Kejriwal (@ArvindKejriwal) April 13, 2017
ബുധനാഴ്ചയാണ് വോട്ടിങ് യന്ത്രം പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻഅവസരമൊരുക്കമെന്ന വാർത്തകൾ പുറത്ത് വന്നത്. മെയ് മാസത്തിൽ കമീഷൻ ആസ്ഥാനത്ത് ഇതിനുള്ള അവസരമൊരുക്കുമെന്നായിരുന്നു വാർത്തകൾ . എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗികമായ പ്രസ്താവന പുറത്തിറക്കാൻ കമീഷൻ തയാറായിരുന്നില്ല. ഇതിനെയാണ് കെജ്രിവാൾ വിമർശിച്ചത്.
വോട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യത സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യത ഇല്ലെന്ന് നിലപാടെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ സംഘം വിഷയത്തിൽ രാഷ്ട്രപതിയെയും സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.