Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവികാസ്​ ദുബെ...

വികാസ്​ ദുബെ ഏറ്റുമുട്ടൽ കൊല: യു.പി സർക്കാറിന്​ സുപ്രീംകോടതി വിമർശനം

text_fields
bookmark_border
വികാസ്​ ദുബെ ഏറ്റുമുട്ടൽ കൊല: യു.പി സർക്കാറിന്​ സുപ്രീംകോടതി വിമർശനം
cancel

ന്യൂ​ഡ​ൽ​ഹി: ഗു​ണ്ട​നേ​താ​വ് വി​കാ​സ് ദു​ബെ​യു​ടെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നെ​യും പൊ​ലീ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി. അ​റ​സ്​​റ്റും വി​ചാ​ര​ണ​യു​മാ​ണ് നി​യ​മ​വ്യ​വ​സ്ഥ വ​ഴി ന​ട​ക്കേ​ണ്ട​തെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നും ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്.​എ. ബോ​ബ്‌​ഡെ പ​റ​ഞ്ഞു. ദു​ബെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചീ​ഫ് ജ​സ്​​റ്റി​സി​​െൻറ പ​രാ​മ​ർ​ശം. 65 കേ​സി​ൽ പ്ര​തി​യാ​യ കൊ​ടും​കു​റ്റ​വാ​ളി​ക്ക് എ​ങ്ങ​നെ​യാ​ണ് ഈ ​കേ​സു​ക​ളി​ലെ​ല്ലാം ജാ​മ്യം കി​ട്ടി​യ​തെ​ന്ന്, വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു.

വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​യെ​യും വി​ര​മി​ച്ച ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​ന്വേ​ഷ​ണ സ​മി​തി​യി​ലേ​ക്ക് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സി​റ്റി​ങ്​ ജ​ഡ്ജി​യെ നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്‌​ഡെ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ച് അ​തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ര​ക്​​തം വാ​ർ​ന്നാ​ണ്​ ദു​ബെ മ​രി​ച്ച​തെ​ന്ന പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്നു.  വെ​ടി​യു​ണ്ട​യേ​റ്റ മൂ​ന്നു മു​റി​വു​ക​ൾ ശ​രീ​ര​ത്തി​ലു​ണ്ട്.  മൂ​ന്ന്​ മു​തി​ർ​ന്ന ഡോ​ക്​​ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​സ്​​റ്റ്​ മോ​ർ​ട്ടം.  ന​ട​പ​ടി​ക​െ​ള​ല്ലാം വി​ഡ​ി​യോ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsencounter killingUttar Pradesh
News Summary - ‘Can’t spare SC judge for Vikas Dubey encounter-India news
Next Story