ഞാൻ കൊറോണയുമായി വന്നതാണ്; വീടിന് പുറത്ത് കറൻസി നോട്ടും ഒരു കുറിപ്പും
text_fieldsപട്ന: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ രാജ്യമൊട്ടാകെ ലോക്ഡൗണിലാണ്. വീടകങ്ങളിൽ വെറുതെയിരിക്കുന്ന ജന ങ്ങളുടെ പരിഭ്രാന്തിയകറ്റാൻ സർക്കാറുകൾ കഠിന പ്രയത്നത്തിലാണ്. എന്നാൽ, ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ അതിന് വ ലിയ രീതിയിലാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ബിഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ ഇത്തരത്തിൽ ജനങ്ങളെ പരിഭ്രാന ്തിയിലാക്കിയിരിക്കുകയാണ് ഒരു വിരുതൻ. ഗ്രാമവാസികളിൽ ചിലർക്ക് വീടിന് പുറത്ത് ഒരു കറൻസി നോട്ടും കൂടെ കുറിപ്പും ലഭിച്ചു. കുറിപ്പിൽ കുത്തിക്കുറിച്ചിരിക്കുന്നതാകട്ടെ ‘ഞാൻ കൊറോണയുമായി വന്നതാണ്. ഇൗ പണം എടുക്കണം..ഇല്ലേങ്കിൽ ഞാൻ എല്ലാവരെയും ഉപദ്രവിക്കും’ എന്നും. ബിഹാറിലെ ഹിന്ദുസ്ഥാൻ എന്ന പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
20 രൂപ, 50 രൂപ, 100 രൂപ നോട്ടുകളാണ് വീടിന് മുന്നിലായി വെച്ചിരിക്കുന്നത്. കൂടെ വെച്ച കുറിപ്പടിയിൽ എല്ലാം ഒരാളുടെ കയ്യക്ഷരമാണെന്നതിനാൽ സംഭവത്തിന് പിന്നിൽ ഒരാൾ മാത്രമാണെന്നാണ് പൊലീസിെൻറ അനുമാനം. മൂന്ന് വീടുകളിലാണ് ഇത്തരത്തിൽ നോട്ടും കുറിപ്പും വെച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ മറ്റു ചില വീടുകളിലും ഇത്തരത്തിൽ കറൻസികൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. എന്തായാലും പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് 19 വൈറസ് കറൻസി നോട്ടുകളിലൂടെ പടരുമെന്ന തരത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറുന്നത്.
കറൻസികളിലൂടെ കോവിഡ് പകരുമോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുന്നതിന് ഉത്തരവിടാൻ കഴിഞ്ഞ മാസം കോൺഫഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ ട്രെയ്ഡേഴ്സ് ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർഥിച്ചിരുന്നു. നിലവിൽ കറൻസി നോട്ടിലൂടെ കോവിഡ് പടരുമെന്ന കാര്യത്തിൽ ശാസ്ത്രീയമായ തെളിവോ പഠന റിപ്പോർട്ടോ വന്നിട്ടില്ല.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.