തൂക്കുസഭ വന്നാൽ പ്രധാനമന്ത്രിയെ എൻ.ഡി.എ തീരുമാനിക്കും –സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: മോദി പ്രഭാവം മങ്ങിയെന്ന സൂചന നൽകി ശിവസേനയുടെ മുതിർന്ന നേതാവും മുഖപത്രം ‘സാമ്ന’യുടെ പത്രാധിപരുമായ സഞ ്ജയ് റാവുത്ത്. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുമായി സഖ്യ ധാരണയായതിന് പിന്നാലെ ‘ഇന്ത്യൻ എക്സ ്പ്രസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് റാവുത്ത് ഉള്ളുതുറന്നത്. ഇത്തവണയും നരേന്ദ്ര മോദിയെ മുന്നിൽ നിറുത്തി യാണല്ലൊ ബി.ജെ.പി തെരഞ്ഞെടുപ്പ് നേരിടുന്നതെന്ന ചേദ്യത്തിന് മറുപടി നൽകവെയാണ് റാവുത്ത് മോദി പ്രഭാവം മങ്ങിയെന്ന് സൂചിപ്പിച്ചത്. ബിഹാറിൽ നിതിഷ് കുമാറും, പഞ്ചാബിൽ പ്രകാശ്സിങ് ബാദലും എന്ന പോലെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയാണ് എൻ.ഡി.എയുടെ മുഖമെന്നായിരുന്നു മറുപടി.
സ്മാർട് സിറ്റിയും വ്യവസായ ശാലകളും ബുള്ളറ്റ് ട്രെയിനും യാഥാർഥ്യമാക്കാൻ കർഷകരെ വഴിയാധാരമാക്കി കൃഷിഭൂമി കവരുന്ന മോദിയുടെ നയങ്ങളെയാണ് സേന പത്രം വിമർശിച്ചുപോന്നത്. തൊഴിൽ നഷ്ടമുണ്ടാക്കിയതിനാൽ നോട്ട് നിരോധത്തെയും എതിർത്തു. രാമക്ഷേത്രം എന്നത് ഞങ്ങളുടെ ബാധ്യതയുമാണ്–റാവുത്ത് പറഞ്ഞു.
അണികളുടെ വികാരമായിരുന്നു ശിവസേന ഒറ്റക്ക് മത്സരിക്കുക എന്നത്. എന്നാൽ, മനസ്സോടെയല്ല ബി.ജെ.പിയുമായി ഇപ്പോൾ സഖ്യമായത്. രാഷ്ട്രീയ നിലപാടിന്‍റെ ഭാഗം മാത്രമായാണ്. ഇൗ അവസ്ഥ അണികളെ പറഞ്ഞു മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൂക്കുസഭ വന്നാൽ നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ബിജെ.പിക്ക് കഴിഞ്ഞ തവണത്തേതിൽ നിന്ന് 100 സീറ്റ് കുറഞ്ഞാൽ പ്രധാനമന്ത്രിയെ എൻ.ഡി.എ തീരുമാനിക്കുമെന്നും സഞജയ് റാവുത്ത് പറഞ്ഞു. ഗഡ്കരി പ്രധാനമന്ത്രിയാകുമെന്നത് ആർ.എസ്.എസും മാധ്യമങ്ങളും പടച്ചുവിടുന്നതാണ്. വലിയ നേതാക്കൾ വെറെയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശനം തീർച്ചയായും കോൺഗ്രസിന് ഗുണം ചെയ്യുമെന്നും കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും സ്നേഹിക്കുന്നവർ ഇന്നുമുണ്ടെന്നും റാവുത്ത് പറഞ്ഞുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.