‘ടിപ്പു റോക്കറ്റ് വികസിപ്പിച്ചെങ്കിൽ എന്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ പ്രയോഗിച്ചില്ല’
text_fieldsന്യൂഡൽഹി: ടിപ്പു സുൽത്താൻ യുദ്ധമുഖങ്ങളിൽ പ്രയോഗിക്കുന്നതിന് റോക്കറ്റുകൾ വികസിപ്പിച്ചിരുന്നുവെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ പരാമർശത്തെ വിമർശിച്ച് ബി.ജെ.പി നേതാവ്. ടിപ്പുവിെൻറ നാട്ടിൽ നിന്നുള്ള പ്രതാപ് സിംഹ എം.പിയാണ് ‘റോക്കറ്റ്’ പ്രയോഗത്തെയും ‘വീരമൃത്യു’വിനെയും പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ടിപ്പു സുൽത്താൻ റോക്കറ്റ് വികസിപ്പിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് അവ ബ്രിട്ടീഷുകാർക്കെതിരെ പ്രയോഗിച്ചില്ലെന്ന് പ്രതാപ് സിൻഹ ട്വീറ്റ് ചെയ്തു.
‘‘ബഹുമാനപ്പെട്ട രാഷ്ട്രപതി, ആദ്യമായി മിസൈൽ സാേങ്കതിക വിദ്യ വികസിപ്പിച്ചത് ടിപ്പു സുൽത്താനാണെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം മൂന്നാം ആഗ്ളോ മൈസൂർ യുദ്ധത്തിലും നാലാം യുദ്ധത്തിലും പരാജയപ്പെട്ടത്? എന്തുകൊണ്ടാണ് അവർക്കെതിരെ മിസൈൽ ഉപയോഗിക്കാതിരുന്നത്’’– പ്രതാപ് സിൻഹ എം.പി ട്വീറ്റ് ചെയ്തു.
Respected @rashtrapatibhvn ji, if Tipu was d pioneer of missile technology, y did he lose 3rd n 4th Anglo-Mysore war? Y didn’t he fire them?
— Pratap Simha (@mepratap) October 25, 2017
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താേൻറത്വീരമൃത്യുവാണെന്ന പരാമർശത്തെയും സിൻഹ പരിഹസിക്കുന്നു. ടിപ്പു യുദ്ധമുഖത്തല്ല മരിച്ചു വീണത്. അദ്ദേഹത്തെ കോട്ടക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് സിൻഹയുടെ വിമർശനം.
‘‘ടിപ്പു ഹീറോയായാണ് മരിച്ചതെന്ന് രാഷ്ട്രപതി പറയുന്നു. സർ, യഥാർത്ഥ നായകൻമാർ യുദ്ധമുഖത്താണ് മരിച്ചുവീഴാറുള്ളത്. യുദ്ധത്തിനിടയിലല്ല, ടിപ്പു സുൽത്താൻ കോട്ടക്കുള്ളിലാണ് മരിച്ചുവീണത്’’– പ്രതാപ് സിൻഹ ട്വീറ്റ് ചെയ്തു.
കർണാടക നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് കോവിന്ദ് ടിപ്പുവിനെ പ്രകീർത്തിച്ച് സംസാരിച്ചത്.Tipu Died A Hero, Pres Says. Sir, Heroes fight n die in battlefield, Timid Tipu died inside d fort without fighting! https://t.co/7IrJCX2o9o
— Pratap Simha (@mepratap) October 25, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.