മിന്നലാക്രമണത്തിനുപിന്നിൽ 15 മാസത്തെ ആസൂത്രണം –പരീക്കർ
text_fields
പനാജി: പാക് അധീന കശ്മീരിൽ ഭീകരവാദി ക്യാമ്പിനുനേരെ 2016 സെപ്റ്റംബറിൽ നടത്തിയ മിന്നലാക്രമണത്തിനുപിന്നിൽ 15 മാസത്തെ ആസൂത്രണമുണ്ടായിരുന്നതായി അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറിെൻറ വെളിപ്പെടുത്തൽ. പനാജിയിൽ വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ജൂൺ നാലിന് മണിപ്പൂരിലെ ചന്ദൽജില്ലയിൽ സൈനികവാഹന വ്യൂഹത്തിനു നേരെ തീവ്രവാദഗ്രൂപ്പായ എൻ.എസ്.സി.എൻ- കെ നടത്തിയ ഒളിയാക്രമണത്തിനുശേഷമാണ് മിന്നലാക്രമണത്തിന് ഒരുക്കം തുടങ്ങിയത്. അന്ന് 18 ജവാന്മാർ കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോൾ അപമാനിതനായ പോലെ തോന്നി. കാരണം 200 പേരടങ്ങുന്ന ചെറിയ തീവ്രവാദിസംഘമാണ് അത്രയും സൈനികരെ കൊലപ്പെടുത്തിയത്. 2015 ജൂൺ ഒമ്പതിനുതുടങ്ങിയ ഒരുക്കങ്ങളാണ് 2016 സെപ്റ്റംബർ 29ലെ മിന്നലാക്രമണം സാധ്യമാക്കിയത്.
‘മണിപ്പൂർ സംഭവത്തിനുശേഷം, രാവിലെയും െെവകീട്ടും ഞങ്ങൾ ഇരുന്നാലോചിച്ചു. ആദ്യത്തെ ‘സർജിക്കൽ സ്ട്രൈക്ക്’ 2015 ജൂൺ എട്ടിന് പുലർച്ചയായിരുന്നു. ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ 70-80 ഭീകരവാദികളെ അന്ന് വകവരുത്തി. സൈനികർക്ക് ഒരു പോറൽ പോലും ഏറ്റില്ല. ഒരു ജവാന് അട്ട കടിയേറ്റതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
ഇതിനുശേഷം, ഒരു ടി.വി പരിപാടിക്കിടെ വിമുക്തഭടൻ കൂടിയായ പ്രതിരോധ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തീവ്രവാദികൾക്കെതിരായ നീക്കം വിശദീകരിക്കവെ, അദ്ദേഹേത്താട് ‘പടിഞ്ഞാറൻ അതിർത്തിയിൽ ഇതു ചെയ്യാനുള്ള ധൈര്യവും ശേഷിയും നിങ്ങൾക്കുണ്ടോ’ എന്ന ടി.വി അവതാരകെൻറ ചോദ്യം എന്നെ മുറിപ്പെടുത്തി. സമയം വരുേമ്പാൾ ഉത്തരം നൽകാമെന്ന് ഞാൻ ഉറപ്പിച്ചു- പരീക്കർ പറഞ്ഞു.
കഴിഞ്ഞ െസപ്റ്റംബർ 29നായിരുന്നു ആ മിന്നലാക്രമണം. 15 മാസം മുമ്പുതന്നെ ഇതിന് തയാറെടുപ്പുതുടങ്ങി. കൂടുതൽ സൈനികർക്ക് പരിശീലനം നൽകി. മുൻഗണനാക്രമത്തിൽ ആയുധം വാങ്ങി.
ഡി.ആർ.ഡി.ഒ വികസിപ്പിച്ച സ്വാതി ആയുധനിർണയ റഡാർ ഉപയോഗിച്ചാണ് പാകിസ്താൻ പട്ടാളത്തിെൻറ സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞത്. ഇൗ റഡാർ സംവിധാനം ആദ്യമായി ഉപയോഗിച്ചതും ഇൗ മിന്നലാക്രമണത്തിലായിരുെന്നന്ന് പരീക്കർ പറഞ്ഞു.
എന്നാൽ, റാത്തോഡിനോട് ചോദ്യമുന്നയിച്ച വാർത്തഅവതാരകെൻറ പേരോ എന്നാണ് ചോദിച്ചതെന്നോ പരീക്കർ വെളിപ്പെടുത്തിയില്ല.
അതിനിടെ, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പരീക്കറിെൻറ വെളിപ്പെടുത്തലിനെ ചോദ്യംചെയ്ത് രംഗത്തുവന്നു. കേന്ദ്രസർക്കാറിെൻറ സുരക്ഷനയം എന്താണ്?
ഒരു ടി.വി അവതാരകെൻറ പരിഹാസചോദ്യത്തിന് മറുപടിയാണോ മിന്നലാക്രമണം എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.