പങ്കജ് മുണ്ടയെ ഒരു മണിക്കൂറെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന
text_fieldsമുംബൈ: മറാത്ത സംവരണ വിഷയത്തിൽ ബി.ജെ.പി സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കി ശിവസേന. മറാത്ത സംവരണത്തിനുള്ള ഫയൽ പാസാക്കുന്നതിന് പങ്കജ് മുണ്ടയെ ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിയാക്കാൻ ദേവേന്ദ്ര ഫട്നാവിസ് തയറാകണമെന്നാണ് ശിവസേനയുടെ ആവശ്യം.
നിലവിൽ മഹാരാഷ്ട്ര മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയാണ് പങ്കജ് മുണ്ടെ. താൻ മുഖ്യമന്ത്രിയായാൽ മറാത്ത സംവരണം നടപ്പാക്കുമെന്ന് പങ്കജ് മുണ്ടെ വ്യക്തമാക്കിയിരുന്നു. മറാത്ത പ്രക്ഷോഭത്തിനിടെയായിരുന്നു പങ്കജ് മുണ്ടയുടെ പ്രസ്താവന പുറത്ത് വന്നത്.
പങ്കജിെൻറ പ്രസ്താവനയിലുടെ ബി.ജെ.പിയാണ് മറാത്ത സംവരണത്തിന് തടസം നിൽക്കുന്നതെന്ന് വ്യക്തമായതായി ശിവസേന മുഖപത്രം സാമ്ന കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയായൽ സംവരണം നടപ്പാക്കാൻ പങ്കജിന് കഴിയുമെങ്കിൽ അതിന് അവർക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും സാമ്ന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ സമയത്തും വിദേശത്തായതിനാൽ പ്രധാനമന്ത്രിയെ കാണാൻ ഫട്നാവിസിന് സാധിക്കില്ലെന്നും സാമ്നയിലുടെ ശിവസേന പരിഹസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.