അലിഗഢ് യൂനിവേഴ്സിറ്റിയിൽ അമ്പലം പണിയണം; വി.സിക്ക് കത്തയച്ച് യുവമോർച്ച
text_fieldsഅലിഗഢ്: അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ ഹിന്ദു വിദ്യാർഥികൾക്ക് പ്രാർഥിക്കാൻ അമ്പലം പണിയണമെന്ന ആവശ്യ വുമായി യുവമോർച്ച. ഇൗ ആവശ്യം ഉന്നയിച്ച് യുവമോർച്ച ജില്ലാ പ്രസിഡൻറ് മുകേഷ് സിങ് ലോധി യൂനിവേഴ്സിറ്റി വൈ സ് ചാൻസിലർക്ക് കത്തയച്ചു.
15 ദിവസത്തിനകം ആവശ്യത്തിൽ തീരുമാനമെടുക്കണമെന്ന് യുവമോർച്ച പ്രസിഡൻറ് വ്യക്തമാക്കി. അല്ലെങ്കിൽ യൂനിവേഴ്സിറ്റിയിൽ വിഗ്രഹം സ്ഥാപിക്കുന്ന നപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു വിദ്യാർഥികളും മുസ്ലിം വിദ്യാർഥികളും യൂനിവേഴ്സിറ്റിയുടെ രണ്ട് കണ്ണുകളാണെന്ന് യൂനിവേഴ്സിറ്റിയുടെ സ്ഥാപകനായ സർ സയ്യിദ് അഹമ്മദ് ഖാൻ പറഞ്ഞതും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ യൂനിവേഴ്സിറ്റിയിൽ ഹിന്ദു വിദ്യാർഥികൾക്ക് പ്രാർഥിക്കാൻ അവസരമില്ലെന്നും യുവമോർച്ച ആരോപിക്കുന്നു. കത്ത് കിട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച യൂനിവേഴ്സിറ്റി കൂടുതൽ പ്രതികരണങ്ങൾ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.