ആര് രാജ്യം വിടണമെന്ന് തീരുമാനിക്കേണ്ടത് മോദിയല്ല- മമത
text_fieldsകൊൽക്കത്ത: ദേശീയ പൗരത്വ പട്ടിക വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത ്രി മമത ബാനർജി. ആര് രാജ്യം വിടണമെന്നും ആരെല്ലാം നിലനിൽക്കണമെന്നും തീരുമാനിക്കേണ്ടത് മോദിയല്ല. ബംഗാളിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാൻ സമ്മതിക്കില്ല. നരേന്ദ്രമോദി ഭരണഘടനയെ ധിക്കരിച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും മമത വിമർശിച്ചു.
ചായക്കാരൻ, അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ കാവൽക്കാരനായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മമത പരിഹസിച്ചു. ബംഗാളിലെ കൂച്ച് ബെഹറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
2018 ജൂലൈ 30നാണ് കേന്ദ്രസർക്കാർ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. ഇത് പ്രകാരം അസമിലെ നാല് ദശലക്ഷം ജനങ്ങൾക്ക് പൗരത്വം നഷ്ടമായിരുന്നു. ജനങ്ങൾ സ്വന്തം രാജ്യത്ത് അഭയാർത്ഥികളാകുന്നത് അനുവദിക്കില്ലെന്ന് മമത അന്ന് തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.