പഠനത്തിനാണ് പ്രാധാന്യം; ഉച്ചഭാഷിണികൾ വേണ്ട- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പരീക്ഷാ കാലത്ത് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് വിലക്കിയ പശ്ചിമ ബംഗാൾ സർക്കാറിെൻറ നടപടിക്കെത ിരെ ബി.ജെ.പി നൽകിയ ഹരജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണ്.
കുട്ടിക ളുടെ വിദ്യാഭ്യാസത്തിനാണ് മുൻതൂക്കം നൽകേണ്ടതിനാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന തിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇൗ വർഷം ഏപ്രിൽ- മേയ് മാസങ്ങളിലായി പൊതുതെരഞ്ഞെടുപ്പ് വരുമെന്നതിനാൽ പ്രചരണത്തിനായി ഫെബ്രുവരി-മാർച്ച് മാസങ്ങളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകമാണ് ഹരജി നൽകിയിരുന്നത്. ശബ്ദമലീനകരം എന്നത് അംഗീകരിക്കുന്നുവെന്നും എന്നാൽ ജനവാസമേഖലകളിൽ മുഴുവനും ഉച്ചഭാഷിണികൾ വിലക്കിയത് രാഷ്ട്രീയ ലാക്കോടെയാണെന്നും ബി.ജെ.പി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2013ലാണ് മമത ബാനർജി സർക്കാർ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ജനവാസമേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് വിലക്കിയത്. ആ മാസങ്ങളിൽ വാർഷിക പരീക്ഷകളും പൊതുപരീഷകളും നടക്കുന്നതിലാണ് ഉച്ചഭാഷിണികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.