പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ കണ്ടാൽ വെടിവെക്കണം -കർണാടക എം.എൽ.എ
text_fieldsബംഗളൂരു: പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെക്കണമെന്ന് കർണാടക കൊടഗു എം.എൽ.എ. സ ്വന്തം രാജ്യത്ത് തിന്നു കുടിച്ച് ജീവിക്കുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവരെ കണ്ടാൽ ഉടൻ വെടിവെക്കണമെന്നായിരുന്നു എം.എൽ.എ പി.അപ്പച്ചു രാജെൻറ പ്രസ്താവന. പാക് അനുകൂലികളെ രാജ്യത്ത് നിന്ന് പുറ ത്താക്കണമെന്നും അത്തരക്കാർക്ക് ഒരുതരത്തിലുള്ള നിയമസഹായവും നൽകരുതെന്നും എം.എൽ.എ പറഞ്ഞു.
ബംഗളൂരുവിൽ നടന്ന പൗരത്വ നിയമ വിരുദ്ധ റാലിയിൽ ഒരു സ്ത്രീ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി. നമ്മുടെ രാജ്യത്ത് തിന്ന് കുടിച്ച് കഴിയുന്നവർ ഇത്തരത്തിൽ മുദ്രാവാക്യം മുഴക്കുേമ്പാൾ അവരെ കണ്ടയുടൻ വെടിവെക്കുകയാണ് വേണ്ടത്. ഇത്തരക്കാരെ പാകിസ്താനിലേക്ക് നാടുകടത്തണം. അവർ അവിടെയാണ് ജീവിക്കേണ്ടത്. പാക് അനുകൂലികളോട് ഒരുതരത്തിലുള്ള മൃദു സമീപനവും പാടില്ല. കോടതിയിൽ അവർക്ക് അഭിഭാഷകനെ പോലും ലഭിക്കരുത്- എന്നായിരുന്നു എം.എൽ.എയുടെ പ്രസ്താവന.
പാക് അനൂകൂല മുദ്രാവാക്യം വിളക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് നേരത്തെ കര്‍ണാടക കൃഷി മന്ത്രി ബി.സി.പാട്ടീലും പറഞ്ഞിരുന്നു. പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരേയും ഇന്ത്യയെ താഴ്ത്തിക്കെട്ടുന്നവരേയും കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള നിയമം നിര്‍മിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രിയുടെ പ്രസ്താവനക്ക് തൊട്ടുപിറകെയാണ് എം.എൽ.എയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.