ദക്ഷിണ സുഡാന്‍: സൈന്യത്തെയും വിമതരെയും വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ
text_fieldsജുബ: ദക്ഷിണ സുഡാനില്‍ സൈന്യവും വിമതരും നടത്തുന്ന അതിക്രമങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. വംശീയ പീഡനങ്ങള്‍, ബലാത്സംഗങ്ങള്‍, നിയമ ബാഹ്യമായ കൂട്ടക്കൊലകള്‍ എന്നിവ ഇരു ഭാഗത്തും നടക്കുന്നതായി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിഭാഗമാണ് വിലയിരുത്തിയത്. പ്രസിഡന്‍റ് സല്‍വ കിറിന്‍െറ അനുയായികളാണ് പ്രധാനമായും അതിക്രമങ്ങള്‍ നടത്തുന്നതെന്നാണ് തെളിവുകളില്‍നിന്ന് വ്യക്തമാകുന്നതെന്ന് യു.എന്‍ ഹൈകമീഷണര്‍ സൈദ് റഅദ് അല്‍ഹുസൈന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈയിലെ രണ്ടാംവാരത്തില്‍ ജുബയില്‍ മാത്രം 217 ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മിക്കവയുടെയും ഉത്തരവാദികള്‍ പ്രസിഡന്‍റിനെ പിന്തുണക്കുന്ന സൈനികരാണ്. പ്രതിപക്ഷമായ പീപ്ള്‍സ് ലിബറേഷന്‍ മൂവ്മെന്‍റും ഇത്തരം കുറ്റകൃത്യങ്ങളില്‍ പിന്നിലല്ളെന്നും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.