ദ. സുഡാനില്‍ റീക് മഷാറെ പുറത്താക്കി
text_fieldsജൂബ: ദക്ഷിണ സുഡാനില്‍ പ്രസിഡന്‍റ് സാല്‍വാ കീര്‍, വൈസ് പ്രസിഡന്‍റും എതിരാളിയുമായ റീക് മഷാറെ പുറത്താക്കി. ജനറല്‍ തബാന്‍ ദെങ്ങിനെ പുതിയ വൈസ്പ്രസിഡന്‍റായി കീര്‍ നിയമിക്കുകയും ചെയ്തു. പുതിയനീക്കം ആഭ്യന്തര സംഘര്‍ഷത്തിന്‍െറ വക്കിലത്തെിയ രാജ്യത്തെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വീണ്ടും സംഘര്‍ഷം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിയ മഷാര്‍ കഴിഞ്ഞാഴ്ച ജൂബയില്‍നിന്ന് പലായനം ചെയ്തിരുന്നു. മടങ്ങിയത്തെി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളില്‍ പങ്കാളിയാവണമെന്ന സാല്‍വാകീറിന്‍െറ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ചു. മഷാര്‍ ഇപ്പോഴും തിരിച്ചത്തെിയിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ഗോത്ര വിഭാഗങ്ങളുടെ തലവന്മാരായ സാല്‍വാകീറും റീക് മഷാറും തമ്മില്‍ ആഴ്ചകള്‍ക്കുമുമ്പ് നടന്ന പോരാട്ടത്തില്‍ 400ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013 ഡിസംബറില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മഷാറിനെ സാല്‍വാകീര്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആഭ്യന്തരസംഘര്‍ഷം ഉടലെടുത്തത്. കീറിന്‍െറ ഡിന്‍ക ഗോത്ര വംശവും മഷാറിന്‍െറ ന്യൂര്‍ ഗോത്രവംശവും തമ്മിലുണ്ടായ പോരാട്ടത്തില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. കലാപാനന്തരം നിരവധിപേര്‍ രാജ്യത്തുനിന്ന് പലായനം ചെയ്തു. കഴിഞ്ഞവര്‍ഷം ഇരുവിഭാഗങ്ങളും സമാധാന കരാറില്‍ ഒപ്പുവെച്ചതോടെയാണ് മഷാര്‍ വൈസ്പ്രസിഡന്‍റ് പദത്തിലേക്ക് തിരിച്ചത്തെിയത്. സുഡാനില്‍നിന്ന് സ്വാതന്ത്ര്യം നേടി 2011 ജൂലൈ ഒമ്പതിനാണ് ദ. സുഡാന്‍ രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.