Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2016 5:51 AM IST Updated On
date_range 2 Aug 2016 5:51 AM ISTത്യാഗം എന്ന വാക്കിന്‍െറ അര്‍ഥം അറിയുമോ ? - ട്രംപിനോട് കൊല്ലപ്പെട്ട സൈനികന്‍െറ മാതാപിതാക്കൾ
text_fieldsbookmark_border
വാഷിങ്ടണ്‍: ഇറാഖില്‍ കൊല്ലപ്പെട്ട യു.എസ് സൈനികന്‍െറ മാതാപിതാക്കളെ അവഹേളിച്ച യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ കടുക്കുന്നു. ട്രംപിന് മറുപടിയുമായി സൈനികന്‍െറ പിതാവ് ഖിസ്ര്‍ ഖാന്‍ തന്നെ രംഗത്തുവന്നു. യു.എസിന്‍െറ ഭരണഘടന എപ്പോഴെങ്കിലും ട്രംപ് വായിച്ചുനോക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വൈറ്റ് ഹൗസിന് ഒരിക്കലും ചേരാത്ത ‘ഇരുണ്ട ആത്മാവ്’ പേറുന്നയാളാണ് ട്രംപ് എന്നും കൊല്ലപ്പെട്ട സൈനികരോട് താരതമ്യം ചെയ്യപ്പെടണമെങ്കില്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യാന്‍ തയാറാവണമെന്നും ഖാന്‍ ആഞ്ഞടിച്ചു. മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാനുള്ള ശേഷിയും ധാര്‍മികതയുമില്ലാത്തയാളാണ് ട്രംപ്. മനോഹരമായ ഒരു രാജ്യത്തിന്‍െറ നേതൃപദവിയിലേക്ക് ഉയരാന്‍ ഒരുനിലക്കും യോഗ്യനല്ലാത്തയാള്‍. ട്രംപിനെ കൗണ്‍സലിങ്ങിന് വിധേയനാക്കി സഹാനുഭൂതി എന്താണെന്ന് പഠിപ്പിച്ചുകൊടുക്കണമെന്ന് അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളോട് ആവശ്യപ്പെടുകയാണ്. കണ്‍വെന്‍ഷന്‍ വേദിയില്‍ മകന്‍െറ ചിത്രം കണ്ട തന്‍െറ ഭാര്യ വല്ലാതെ വിഷണ്ണയായതായും അവര്‍ ഒന്നും മിണ്ടാന്‍പോലും ആവാത്ത അവസ്ഥയിലായിരുന്നുവെന്നും കണ്ണീരണിഞ്ഞുകൊണ്ട് ഖാന്‍ പറഞ്ഞു.
ഖിസ്ര്‍ ഖാന്‍െറ യു.എസ് സൈനികനായ മകന്‍ ഹുമയൂണ്‍ ഖാന്‍ 2004ല്‍ ഇറാഖിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഫിലഡെല്‍ഫിയയില്‍ ചേര്‍ന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ട്രംപിനെതിരെ ഖിസ്ര്‍ ഖാന്‍ കടുത്ത വിമര്‍ശമുന്നയിച്ചിരുന്നു. ട്രംപായിരുന്നു ഭരണാധികാരിയെങ്കില്‍ തന്‍െറ മകന്‍ അമേരിക്കയില്‍തന്നെ ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്‍െറ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഖിസ്ര്‍ ഖാന്‍െറ അഭിപ്രായപ്രകടനം. ഖിസ്ര്‍ ഖാന്‍െറ തൊട്ടടുത്ത് നിശ്ശബ്ദയായി ഗസാല ഖാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ ആ പരാമര്‍ശം ശ്രദ്ധിച്ചെന്നും ഖിസ്ര്‍ ഖാന്‍െറ സമീപത്തു നിന്ന സൈനികന്‍െറ മാതാവ് ഒന്നും പറഞ്ഞില്ളെന്നും അവരെ അതിന് അനുവദിച്ചിട്ടുണ്ടാകില്ളെന്നുമാണ് പരിഹാസ സ്വരത്തില്‍ ട്രംപ് ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനോട് പ്രതികരിച്ചത്.
ട്രംപിന്‍െറ കുത്തുവാക്കിനെ തുടര്‍ന്ന് അത്യധികം വിഷണ്ണയായ ഹുമയൂണിന്‍െറ മാതാവ് ഗസാല ഖാനും ട്രംപിന് മറുപടിയുമായത്തെി. ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം സ്നേഹിക്കുന്ന മക്കളില്ളേ? ഞാന്‍ എന്താണ് സംസാരിക്കാതിരുന്നതെന്ന് അദ്ദേഹം സത്യത്തില്‍ അദ്ഭുതം കൂറിയെന്നാണോ പറയുന്നത്?’ -വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ ചോദിച്ചു.
ട്രംപ് പറയുന്നു, രാജ്യത്തിനുവേണ്ടി അദ്ദേഹം ഒട്ടേറെ ത്യാഗം സഹിച്ചെന്ന്. ‘ത്യാഗം’ എന്ന വാക്കിന്‍െറ യഥാര്‍ഥ അര്‍ഥം എന്താണെന്ന് അദ്ദേഹത്തിനറിയാമോ? ആ സമയത്തെ എന്‍െറ അവസ്ഥ ട്രംപിനറിയുമോ? എന്‍െറ മകന്‍െറ വലിയ പടം കണ്‍വെന്‍ഷന്‍ വേദിയുടെ പിന്നില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ വിഷമിച്ചുപോയി. മുറിയിലൂടെ എനിക്ക് നടക്കാന്‍പോലും ആവില്ലായിരുന്നു. അതികഠിനമായി സ്വയം നിയന്ത്രിച്ചുകൊണ്ടാണവിടെ നിന്നത് -അവര്‍ എഴുതി.
നവംബറിലെ തെരഞ്ഞെടുപ്പില്‍ ട്രംപ് ഏറ്റുമുട്ടുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും വാഗ്ശരങ്ങളുമായി രംഗത്തത്തെി. ഇത് മുസ്ലിംകളെ തരംതാഴ്ത്തുന്ന അവഹേളനം മാത്രമല്ല, മതസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും അനുവദിക്കുന്ന നമ്മുടെ മഹത്തായ രാജ്യത്തെ മുഴുവനായി തെറ്റിദ്ധരിപ്പിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്.
ഒരു ‘ഗോള്‍ഡ് സ്റ്റാര്‍’ ആയ മാതാവിനെക്കുറിച്ച് എങ്ങനെ ഇത് പറയാന്‍ കഴിഞ്ഞുവെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ളെന്നായിരുന്നു മുന്‍ യു.എസ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ പ്രതികരണം.
റിപ്പബ്ളിക്കന്മാരില്‍ നിന്നടക്കം കടുത്ത വിമര്‍ശമാണ് ട്രംപ് നേരിടുന്നത്. ക്യാപ്റ്റന്‍ ഹുമയൂണ്‍ ഖാന്‍ ഒരു അമേരിക്കന്‍ ഹീറോ ആണെന്നും അദ്ദേഹത്തിന്‍െറ കുടുംബം ഏതൊരു അമേരിക്കന്‍ ‘ഗോള്‍ഡ് സ്റ്റാര്‍’ കുടുംബത്തെയും പോലെയാണെന്ന് താനും ട്രംപും കരുതുന്നുവെന്നും ട്രംപിന്‍െറ അടുത്ത സഹപ്രവര്‍ത്തകനായ മൈക് പെന്‍സ് പ്രതികരിച്ചു. അതേസമയം, ട്രംപിന്‍െറ പ്രസ്താവന ഉണ്ടാക്കിയ നഷ്ടം മറികടക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബഹുമാനാദരങ്ങളോടെ മാത്രമേ ഗോള്‍ഡ് സ്റ്റാര്‍ പദവിയുള്ള മാതാപിതാക്കളോട് പെരുമാറാന്‍ പാടുള്ളൂവെന്നും ഖാന്‍െറ കുടുംബത്തിനുവേണ്ടി നമ്മള്‍ പ്രാര്‍ഥിക്കണമെന്നും ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച് ട്വിറ്ററില്‍ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story