കൂടുതല്‍ കാലം ജീവിക്കണോ? കൂടുതല്‍ പുസ്തകം വായിക്കൂ
text_fieldsന്യൂയോര്‍ക്: ‘പുസ്തകപ്പുഴുക്കള്‍’ക്ക് സന്തോഷിക്കാം. കാരണം, നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാം. കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരെക്കാള്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയാണ് കണ്ടത്തെല്‍ നടത്തിയിരിക്കുന്നത്.
50ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ആരോഗ്യ പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇവരെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. ഒന്നാമത്തെ ഗ്രൂപ്പില്‍ പുസ്തകങ്ങള്‍ വായിക്കാത്തവര്‍. രണ്ടാമത്തേതില്‍ ആഴ്ചയില്‍ മൂന്നര മണിക്കൂര്‍ വരെ വായനക്കായി ചെലവഴിക്കുന്നവര്‍. മൂന്നാമത്തെ ഗ്രൂപ്പില്‍ മൂന്നര മണിക്കൂറില്‍ കൂടുതല്‍ വായനക്കായി ചെലവഴിക്കുന്നവരും. കൂടുതല്‍ വായിക്കുന്നവരില്‍ മിക്കവരും സ്ത്രീകളും കോളജ് വിദ്യാഭ്യാസമുള്ളവരും കൂടുതല്‍ വരുമാനമുള്ളവരുമാണെന്ന് പഠനത്തില്‍ കണ്ടത്തെി.
തീരെ പുസ്തകം വായിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നര മണിക്കൂര്‍ വരെ വായനക്കായി ചെലവഴിക്കുന്നവരുടെ മരണസാധ്യത 17 ശതമാനം കുറവാണെന്നും മൂന്നര മണിക്കൂറില്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ഇത് 23 ശതമാനം കുറവാണെന്നും 12 വര്‍ഷത്തെ നിരീക്ഷണത്തിലൂടെ വെളിപ്പെട്ടതായി പഠനത്തില്‍ പറയുന്നു. വായനക്കാര്‍ ശരാശരി രണ്ടു വര്‍ഷമെങ്കിലും കൂടുതല്‍ ജീവിക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്. സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.