തോക്ക് കൈവശമുള്ളവര്‍ ഹിലരിയെ തടയട്ടെയെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവന വീണ്ടും വിവാദമായി. തോക്ക് നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയത്.തോക്ക് കൈവശംവെക്കുന്നവരും അതിനുള്ള നിയമപരമായ അവകാശത്തെ പിന്തുണക്കുന്നവരും ഹിലരി ക്ളിന്‍റനെ തടയണമെന്നാണ് ട്രംപ് പറഞ്ഞത്. ഇത് ഹിലരിയെ വധിക്കണമെന്ന് പറയുന്നതിന് സമാനമാണെന്ന് വന്നതോടെ അമേരിക്കന്‍ മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും ട്രംപിനെതിരെ രംഗത്തുവന്നു. പ്രസ്താവന അപകീര്‍ത്തികരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ട്രംപിന്‍െറ പ്രചാരണ വിഭാഗം വിശദീകരണക്കുറിപ്പിറക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ വധിക്കണമെന്ന് പറഞ്ഞിട്ടില്ളെന്നും പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും പ്രചാരണ വിഭാഗം അറിയിച്ചു. നോര്‍ത് കരോലൈനയിലെ വില്‍മിങ്ടണില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുണ്ടായത്. തോക്ക് അവകാശമാണെന്ന് കരുതുന്നവരോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് ട്രംപ് വിശദീകരിക്കുന്നത്.
അതേസമയം, ട്രംപിനെതിരെ മാധ്യമങ്ങള്‍ ഹിലരിയെ സഹായിക്കാനാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. ട്രംപിനെ അനുകൂലിച്ച് മാധ്യമങ്ങള്‍ക്കെതിരെ മുന്‍ ന്യൂയോര്‍ക് മേയര്‍ റൂഡി ഗൂലിയാനി അടക്കമുള്ളവര്‍ രംഗത്തുവന്നു. ഭീഷണിസ്വരത്തിലല്ല, തമാശരൂപത്തിലാണ് ട്രംപ് പ്രസംഗിച്ചതെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇക്കാര്യത്തിലെ സ്ഥാനാര്‍ഥികളുടെ നിലപാട് നേരത്തേതന്നെ ചര്‍ച്ചയായിട്ടുണ്ട്. തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ഹിലരിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.