Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ-മെയില്‍: ഹിലരി...

ഇ-മെയില്‍: ഹിലരി കുറ്റക്കാരിയല്ലെന്ന് എഫ്.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്

text_fields
bookmark_border
ഇ-മെയില്‍: ഹിലരി കുറ്റക്കാരിയല്ലെന്ന് എഫ്.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട്
cancel

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി ക്ളിന്‍റണ്‍ സ്വകാര്യ സര്‍വറില്‍നിന്ന് ഇ-മെയിലുകള്‍ അയച്ചെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ബി.ഐ. യു.എസ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഹിലരിക്കെതിരെ കുറ്റം ആരോപിക്കുന്നില്ല. ഹിലരിയുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും അവ ഹിലരിക്കെതിരെ കുറ്റം ചുമത്താനാവില്ളെന്ന് എഫ്.ബി.ഐ പറഞ്ഞു. എന്നാല്‍, രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയക്കുന്നവരെയെല്ലാം കുറ്റം ചാര്‍ത്തുന്നതില്‍നിന്നും ഒഴിവാക്കാനാവില്ളെന്നും എഫ്.ബി.ഐ വ്യക്തമാക്കി. മെയിലുകള്‍ അയച്ചപ്പോള്‍ ഇത് രഹസ്യസ്വഭാവമുള്ളതാണെന്ന അടയാളം ഓഫിസില്‍നിന്ന് ഫോര്‍വേഡ് ചെയ്തപ്പോള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hilari clinton
Next Story