Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജീമെയിലിനും...

ജീമെയിലിനും വാട്സ്ആപ്പിനും 100 കോടി ഉപഭോക്താക്കൾ

text_fields
bookmark_border
ജീമെയിലിനും വാട്സ്ആപ്പിനും 100 കോടി ഉപഭോക്താക്കൾ
cancel

വാഷിങ്ടൺ: നൂറു കോടി ഉപഭോക്താക്കളുടെ തിളക്കത്തിൽ ഗൂഗ്ളിന്‍റെ ജീമെയിലും ഫേസ്ബുക്കിന്‍റെ വാട്സ്ആപ്പും. ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെയാണ് വാർത്താകുറിപ്പിൽ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്. ലോകത്തിൽ ഏഴ് പേരിൽ ഒരാൾ ജീമെയിലോ വാട്സ്ആപ്പോ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

2015 മേയിൽ 90 കോടി ഉപഭോക്താക്കളാണ് ജീമെയിലിന് ഉണ്ടായിരുന്നത്. ഒമ്പത് മാസത്തിനിടയിൽ 10 കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 2004ലാണ് ജീമെയിൽ ബീറ്റ വെർഷൻ ഗൂഗ്ൾ ലോകത്ത് അവതരിപ്പിച്ചത്. 100 കോടി ഉപഭോക്താക്കളുള്ള ഗൂഗ്ളിന്‍റെ ഏഴാമത്തെ സർവീസാണ് ജീമെയിൽ. ഗൂഗ്ൾ സെർച്ച്, ഗൂഗ്ൾ ക്രോം (മൊബൈൽ-ഡെസ്ക്ടോപ്പ്), ഗൂഗ്ൾ മാപ്സ്, ഗൂഗ്ൾ പ്ലേ, ആൻഡ്രോയിഡ്, യുട്യൂബ് എന്നിവ 100 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ സെർച്ച് എൻജിനായ ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷമാണ് വാട്സ്ആപ്പിന്‍റെ വളർച്ച ദ്രുതഗതിയിലായത്. പുതിയ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കൻബർഗ് പറഞ്ഞു. ഫേസ്ബുക്ക് നേരത്തെ തന്നെ 100 കോടിയിൽ എത്തിയിരുന്നു. എന്നാൽ, ഫേസ്ബുക്കിന്‍റെ മറ്റ് സർവീസുകളായ ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവക്ക് 100 കോടി ക്ലബ്ബിൽ എത്താനായിട്ടില്ല.  

 

 

One billion people now use WhatsApp. Congrats to Jan, Brian and everyone who helped reach this milestone! WhatsApp's...

Posted by Mark Zuckerberg on Monday, February 1, 2016
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappGmail
Next Story