യു.എസ് അറ്റോര്‍ണി ജനറല്‍– ക്ളിന്‍റണ്‍ കൂടിക്കാഴ്ച വിവാദമാവുന്നു
text_fieldsവാഷിങ്ടണ്‍: ഹിലരി ക്ളിന്‍റനുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിവാദം അന്വേഷിക്കുന്ന അറ്റോര്‍ണി ജനറലിന്‍െറയും മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണിന്‍െറയും കൂടിക്കാഴ്ച വിവാദമാവുന്നു. അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഹിലരി ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ മെയില്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അറ്റോണി ജനറലായ ലോറെറ്റ ലിഞ്ച് ഹിലരിയുടെ ഭര്‍ത്താവായ ക്ളിന്‍റനെ സന്ദര്‍ശിച്ചത്. സംഭവത്തെ തുടര്‍ന്ന് ലിഞ്ച് അന്വേഷണ ചുമതല ഒഴിയണമെന്നാവശ്യപ്പെട്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ അനുകൂലിക്കുന്ന നിയമവിദഗ്ധര്‍ രംഗത്തത്തെി.
ലിഞ്ചും ക്ളിന്‍റണും തമ്മിലുള്ള കൂടിക്കാഴ്ച ഈ വര്‍ഷത്തെതന്നെ വലിയ സംഭവമാണെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അതേസമയം, ആരോപണം നിഷേധിച്ച ലിഞ്ച് തങ്ങള്‍ ഇ-മെയില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരുകാര്യവും സംസാരിച്ചില്ളെന്നും വ്യക്തിപരമായ വിഷയങ്ങളാണ് ചര്‍ച്ചചെയ്തതെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.