വ്യാഴത്തെ തൊട്ടറിയാന്‍ ജുനോ ഇന്നിറങ്ങും
text_fieldsന്യൂയോര്‍ക്: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍െറ രഹസ്യങ്ങളറിയാന്‍ ജുനോ ഇന്നത്തെും. അഞ്ച് വര്‍ഷം മുമ്പ് നാസ വിക്ഷേപിച്ച ജുനോ എന്ന സ്പേസ് ക്രാഫ്റ്റ് ചൊവ്വാഴ്ച വ്യാഴത്തിന്‍െറ ഭ്രമണപഥത്തിലത്തെും. ഇതിന്‍െറ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാസ വൃത്തങ്ങള്‍ അറിയിച്ചു.
2011 ആഗസ്റ്റില്‍ കേപ് കനാവരില്‍നിന്ന് അറ്റ്ലസ് റോക്കറ്റില്‍ വിക്ഷേപിച്ച ജുനോ 290 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യാഴത്തിനരികിലത്തെിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം പത്തോടെ ജുനോ അതിന്‍െറ പ്രധാന എന്‍ജിന്‍െറ പ്രവര്‍ത്തനം നിര്‍ത്തി വേഗത കുറക്കും. 35 മിനിറ്റിനുള്ളില്‍ കൃത്രിമോപഗ്രഹം വ്യാഴത്തിന്‍െറ ഗുരുത്വാകര്‍ഷണ വലയത്തില്‍ വരും. ഇത്രയും സമയം ഏറെ നിര്‍ണായകമാണ്. ജുനോ ദൗത്യത്തിന്‍െറ വിജയവും പരാജയവും തീരുമാനിക്കുന്നത് ഒരര്‍ഥത്തില്‍ ഈ ഘട്ടത്തിലാണ്. ഈ സമയത്തിനുള്ളില്‍ ഭ്രമണപഥത്തിലേക്ക് കടക്കുന്നതില്‍ പരാജയപ്പെട്ടാല്‍, 70 കോടി ഡോളര്‍ ചെലവിട്ട പദ്ധതി അവിടെ അവസാനിപ്പിക്കേണ്ടി വരും. അതിനാല്‍, ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് ജുനോയുടെ യാത്രയെ നോക്കിക്കാണുന്നത്.
4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ടുവെന്ന് കരുതുന്ന വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ ഇതിനുമുമ്പും ഉപഗ്രഹങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും ഗ്രഹത്തിന്‍െറ ഇത്രയും അടുത്തേക്ക് അവയൊന്നും ചെന്നിട്ടില്ല. സൗരയൂഥ ജനനത്തിന്‍െറ ആദ്യഘത്തില്‍തന്നെ വ്യാഴവും ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിലൂടെ സൗരയൂഥരൂപവത്കരണത്തെ സംബന്ധിച്ചും സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍െറ പ്രതീക്ഷ. ഇവിടത്തെ ഹൈഡ്രജന്‍-ഓക്സിജന്‍ അനുപാതം കണക്കാക്കുക, ഗ്രഹത്തിന്‍െറ അകക്കാമ്പിന്‍െറ പിണ്ഡം നിര്‍ണയിക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക തുടങ്ങിയവയൊക്കെയാണ് ജുനോ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്.
ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നരവര്‍ഷം ജുനോ വ്യാഴത്തെ പരിക്രമണം ചെയ്യും. ഇക്കാലയളവിനുള്ളില്‍ 37 തവണ ഗ്രഹത്തെ ചുറ്റാനാകും. അതിനുശേഷം, ജുനോയെ ഭ്രമണപഥത്തില്‍ തന്നെ ഉപേക്ഷിച്ച് ദൗത്യം അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.