ട്രംപിനെ തള്ളി ഹിലരിയെ പിന്തുണച്ച് മിഷേല്‍ ഒബാമ
text_fieldsന്യൂയോര്‍ക്: വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ തള്ളിപ്പറഞ്ഞ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് വൈകാരിക പിന്തുണയുമായി പ്രഥമ വനിത മിഷേല്‍ ഒബാമ. ഫിലഡെല്‍ഫിയയില്‍ ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം നിറഞ്ഞ വാക്കുകളുമായി പൊതുജനങ്ങളോട് സംവദിക്കുന്നവര്‍ അമേരിക്കയുടെ യഥാര്‍ഥ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല.
അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിന്‍െറ മഹത്വവും ഗൗരവവും ഉള്‍ക്കൊള്ളുന്നവരാണ് തന്‍െറ ഭര്‍ത്താവിന്‍െറ പിന്‍ഗാമിയായി എത്തേണ്ടത്. അമേരിക്കന്‍ പ്രസിഡന്‍റ് പദത്തിലേക്ക് ആദ്യമായി ഒരു വനിത എത്തുമെന്ന് എന്‍െറയും നിങ്ങളുടെയും മക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഹിലരി ആയതു കൊണ്ടു മാത്രമാണ്. നമ്മുടെ പെണ്‍മക്കളുടെ പിതാക്കളുടെ വിശ്വാസത്തെയോ പൗരത്വത്തെയോ ചോദ്യം ചെയ്യുന്നവരെ തള്ളിക്കളയുക -മിഷേല്‍ പറഞ്ഞു. കരഘോഷങ്ങളുടെ അകമ്പടിയോടെയാണ് ആളുകള്‍ മിഷേലിന്‍െറ വാക്കുകളെ വരവേറ്റത്.
പ്രസംഗത്തിലുടനീളം ട്രംപിന്‍െറയോ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയോ പേരെടുത്തു പറയാതെയായിരുന്നു മിഷേലിന്‍െറ ആക്രമണം. മിഷേലിന്‍െറ പ്രസംഗത്തെ ബറാക് ഒബാമ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. വ്യാഴാഴ്ച ഹിലരിയെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. നേരത്തേ വെര്‍മണ്ട് സെനറ്ററും എതിരാളിയുമായിരുന്ന ബേണീ സാന്‍ഡേഴ്സ് ഹിലരിക്ക് പരസ്യ പിന്തുണയുമായി രംഗത്തത്തെിയിരുന്നു. ഒന്നിനു പിറകെ മറ്റൊരു സംഘം ആളുകളെ അപമാനിക്കുന്നതില്‍ ട്രംപ് തിരക്കിലാവുമ്പോള്‍ വൈവിധ്യമാണ് അമേരിക്കയുടെ കരുത്തെന്ന് മനസ്സിലാക്കി ഹിലരി മുന്നേറുകയാണെന്ന് സാന്‍ഡേഴ്സ് പറഞ്ഞു. സാന്‍ഡേഴ്സ് സ്വയം ഹിലരിക്ക് വില്‍പ്പന നടത്തിയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റു പ്രാസംഗികരെയും രൂക്ഷമായി വിമര്‍ശിച്ച ട്രംപ് മിഷേലിന്‍െറ വാക്കുകള്‍ക്ക് മൗനം പാലിച്ചു.
കഴിഞ്ഞദിവസം ഒബാമയുടെ അര്‍ധസഹോദരന്‍ മാലിക് ഒബാമ ട്രംപിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ട്രംപിന്‍െറ നയങ്ങളിലാണ് താല്‍പര്യമെന്നും ഒബാമയുടെ നേതൃത്വത്തിലെ ഡെമോക്രാറ്റിക് ഭരണത്തില്‍ അസന്തുഷ്ടനാണെന്നും മാലിക് റോയിട്ടേഴ്സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഏറെ പ്രതീക്ഷയോടെ ഭരണത്തിലേറിയ ഒബാമ അമേരിക്കന്‍ ജനതക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ളെന്നും ഇസ്ലാം മതത്തിന്‍െറ പേരില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിന്‍െറ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ അതിന്‍െറ അര്‍ഥത്തില്‍ കാണണമെന്നും മാലിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.