യു.എസ് ചരിത്രം തിരുത്തി ഹിലരി
text_fieldsഫിലഡെല്‍ഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി ഹിലരി ക്ളിന്‍റനെ പ്രഖ്യാപിച്ചു. ഫിലഡെല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും വെര്‍മണ്ട് സെനറ്ററുമായ ബേണി സാന്‍ഡേഴ്സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ പാര്‍ട്ടി ഒരു വനിതയെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റാകും ഹിലരി. മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ ഭാര്യയെന്ന ലേബലില്‍ ഒതുങ്ങാതെ സ്വതസിദ്ധമായ രാഷ്ട്രീയാവബോധത്തിലൂടെ ഉയര്‍ന്ന പദവികള്‍ നേടിയെടുത്തു ഹിലരി. പൊതുജീവിതത്തിന്‍െറ തുടക്കം മുതല്‍ സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു.
2000 ത്തില്‍ ന്യൂയോര്‍ക് സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഒൗദ്യോഗിക സ്ഥാനത്തത്തെുന്ന പ്രഥമ വനിതയായിരുന്നു ഈ 69 കാരി. 1947ല്‍ ഷികാഗോയിലാണ് ജനിച്ചത്. 1975ല്‍ ബില്‍ ക്ളിന്‍റന്‍െറ ജീവിതപങ്കാളിയായി. 2008ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിയും ബറാക് ഒബാമയോട് പരാജയപ്പെട്ടു. ഹിലരിയുടെ കഴിവ് കണ്ടറിഞ്ഞ് ഒബാമ 2009ല്‍ സ്റ്റേറ്റ് സെക്രട്ടറിയാക്കി.
സ്ഥാനാര്‍ഥിത്വത്തിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്കില്‍ ഹിലരി പറഞ്ഞു. പിന്തുണച്ചവര്‍ക്ക് അകമഴിഞ്ഞ നന്ദി. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വാള്‍സ്ട്രീറ്റിന് കടിഞ്ഞാണിടുമെന്നും സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്നും ഹിലരി പ്രഖ്യാപിച്ചു. നല്ലപാതിയും ആത്മാര്‍ഥ സുഹൃത്തുമായ ഹിലരിക്കാണ് യു.എസിനെ നയിക്കാന്‍ യോഗ്യതയെന്ന് മുന്‍ പ്രസിഡന്‍റും ഭര്‍ത്താവുമായ ബില്‍ ക്ളിന്‍റന്‍ അനുമോദിച്ചു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ വിവിധ പ്രൈമറികളില്‍നിന്ന് 2220 പേരുടെയും 591 സൂപ്പര്‍ പ്രതിനിധികളുടെയും ഉള്‍പ്പെടെ 2811 പേരുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. ബേണി സാന്‍ഡേഴ്സിന് 1879 പ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി ജൂലൈ 18 മുതല്‍ 21 വരെ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.