ഇന്ത്യയിൽ അസഹിഷ്ണുതയും അക്രമവും വർധിക്കുന്നതിൽ ആശങ്കയെന്ന് അമേരിക്ക
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ അസഹിഷ്ണുതയും അക്രമങ്ങളും വർധിക്കുന്നതിൽ ആശങ്കപങ്കുവെച്ച് യു.എസ്. പൗരൻമാരെ സംരക്ഷിച്ച് നീതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും സ്റ്റേറ്റ് ഡിപാർട്മെന്‍റ് വക്താവ് ജോൺ കിർബി പറഞ്ഞു. മധ്യപ്രദേശിൽ ബീഫ് കൈവശം വെച്ചതിന് രണ്ട് മുസ് ലിം സ്ത്രീകളെ അക്രമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കിർബി ഇങ്ങനെ പറഞ്ഞത്.
പ്രതിസന്ധി മറികടക്കാന്‍ വേണ്ട നടപടികൾ സര്‍ക്കാര്‍ സ്വീകരിക്കണം. അഭിപ്രായ സ്വാതന്ത്യ്രവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ഇന്ത്യക്ക് എല്ലാ പിന്തുണയും യു.എസ് നല്‍കും. ഇന്ത്യയിലെ ജനങ്ങളുമായി ഒരുമിച്ച് ചേർന്ന് പോകാൻ യു.എസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ മാട്ടിറച്ചി കൈവശംവെച്ച മുസ് ലിം സ്ത്രീകളെ ഒരു സംഘം കഴിഞ്ഞദിവസം മര്‍ദിച്ചിരുന്നു. മാന്‍ഡസോറിലെ റെയില്‍വേ സ്റ്റേഷനിൽ വെച്ചാണ് രണ്ട് സ്ത്രീകളെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. രണ്ട് മുസ് ലിം സ്ത്രീകളുടെ കൈവശം ബീഫ് സൂക്ഷിച്ചുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അവരെ അറസ്റ്റ് ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്ത്രീകളെ ആക്രമിക്കുന്നതിന്‍റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.