ഡെമോക്രാറ്റിക് പാര്‍ട്ടിയെയും ഹിലരിയെയും ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം
text_fieldsവാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെയും ലക്ഷ്യമിട്ട് വ്യാപക സൈബര്‍ ആക്രമണം. ഹിലരിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക് സംവിധാനങ്ങളും ഹാക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യന്‍ ചാരന്മാരാണെന്നാണ് വിവരം. സംഭവം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ആദ്യം റിപ്പോര്‍ട്ട ്ചെയ്തത്.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അപഗ്രഥനവുമായി ബന്ധപ്പെട്ട അഞ്ചുദിവസത്തെ വിവരങ്ങളാണ് വിദേശ സൈബര്‍ വിദഗ്ധര്‍ ചോര്‍ത്തിയതെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളോ സാമൂഹിക സുരക്ഷാ നമ്പറുകളോ അതില്‍ പെടില്ല. പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറയും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനങ്ങളിലേക്കോ നെറ്റ്വര്‍ക്കുകളിലേക്കോ കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാസംവിധാനം തകര്‍ക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണത്തിന് യു.എസ് ഡിപ്പാര്‍ട്മെന്‍റ് ഓഫ് ജസ്റ്റിസ് നാഷനല്‍ സെക്യൂരിറ്റി ഡിവിഷന്‍ ഉത്തരവിട്ടു.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നതായി നേരത്തേമുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപണമുന്നയിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് യു.എസില്‍ അധികാരത്തിലത്തെുന്നതിനാണ് റഷ്യയുടെ ചരടുവലികളെന്നാണ് അവരുടെ ആരോപണം.
എതിരാളിയായ ഹിലരി ക്ളിന്‍റന്‍െറ കാണാതായ ഇ-മെയിലുകള്‍ കണ്ടത്തൊന്‍ റഷ്യ സഹായിക്കണമെന്ന് അമേരിക്കയിലെ പൊതുപരിപാടിക്കിടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നു പറഞ്ഞ് ട്രംപ് രക്ഷപ്പെടുകയായിരുന്നു. ഫിലഡെല്‍ഫിയയില്‍ ഹിലരി ക്ളിന്‍റന്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനം ഒൗദ്യോഗികമായി സ്വീകരിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
എന്നാല്‍ ആരോപണം ട്രംപിന്‍െറ തെരഞ്ഞെടുപ്പ് കാമ്പയിനര്‍ നിഷേധിച്ചു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കെ നടന്ന ഈ സംഭവം ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.