ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: ദുബൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായും വഴിതിരിച്ച് വിട്ടതായും ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട 11 വിമാനങ്ങൾ റദ്ദാക്കിയതായാണ് കമ്പനി അധികൃതർ അറിയിച്ചത്. ജെറ്റ്എയർവെയ്സിെൻറ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും പുറപ്പെടേണ്ട ഒാരോ സർവീസും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ഇൗ നടപടി താൽകാലികമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം റൺവേയിൽ തീപിടിച്ചതിനെ തുടർന്ന് ദുബൈ വിമാനത്താവളം താൽകാലികമായി അടച്ചിരുന്നു. ഇന്ത്യൻ സമയം ഉച്ചക്ക് 1250 നാണ് 226 യാത്രക്കാരുമായി പുറപ്പെട്ട ബോയിങ് 777 –333 വിമാനം ദുബൈ എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ കത്തിയമർന്നത്. ഇതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നും ഉള്ളവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.