തര്‍ക്ക പ്രദേശത്ത് ചൈന റഡാറുകള്‍ സ്ഥാപിച്ചതായി ജപ്പാന്‍ മാധ്യമങ്ങള്‍
text_fieldsടോക്യോ: കിഴക്കന്‍ ചൈനാ കടലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ചൈന സൈനിക റഡാറുകള്‍ സ്ഥാപിച്ചതായി ജപ്പാന്‍. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വിഷയത്തില്‍ തര്‍ക്കം രൂക്ഷമാകാന്‍ സാധ്യതയേറി. ഉപരിതല നിരീക്ഷണത്തിനുള്ള റഡാറും നിരീക്ഷണ കാമറയുമാണ് ചൈന സ്ഥാപിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ ജപ്പാന്‍ നയതന്ത്ര വൃത്തങ്ങള്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എണ്ണ, വാതക നിക്ഷേപം ഏറെയുള്ള കിഴക്കന്‍ ചൈനാ കടലിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള തര്‍ക്കം നിലവിലുണ്ട്. ഇരുരാജ്യങ്ങളും സഹകരിച്ച് ഈ ഭാഗത്ത് കടലിനടിയിലെ ഖനനം മുന്നോട്ടുപോകാന്‍ 2008ല്‍ കരാറിലത്തെിയിരുന്നു. ഒറ്റക്കുള്ള നടപടികള്‍ ഈ ഭാഗത്ത് പാടില്ളെന്നും അന്ന് കരാറിലത്തെിയിരുന്നു. എന്നാല്‍, പ്രദേശത്ത് ചൈന നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതോടെ കരാറടക്കം ഇല്ലാതാവാനും സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.