കാബൂളില്‍ രണ്ടു വിദേശികളെ തട്ടിക്കൊണ്ടുപോയി
text_fieldsകാബൂള്‍: സൈനിക യൂനിഫോമിലത്തെിയ അഞ്ചു പേര് ആസ്ട്രേലിയക്കാരനെയും സഹപ്രവര്‍ത്തകനായ അമേരിക്കക്കാരനെയും തട്ടിക്കൊണ്ടുപോയി. കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിക്കു സമീപം കാറില്‍ സഞ്ചരിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരും യൂനിവേഴ്സിറ്റിയില്‍ ജോലിക്കാരാണെന്നാണ് കരുതുന്നത്. ഇവര്‍ ജോലിസ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് മുഖംമൂടി ധരിച്ച സംഘം ആക്രമിച്ചത്.
സംഭവത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അഫ്ഗാന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പൗരനെ തട്ടിക്കൊണ്ടുപോയതായി ആസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍, മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.