തെക്കന്‍ ചൈനാ കടല്‍ വിവാദത്തില്‍ ഇടപെട്ട് ഇന്ത്യ കുരുക്കിലാവേണ്ടെന്ന് ചൈനീസ് പത്രം
text_fieldsബെയ്ജിങ്: തെക്കന്‍ ചൈനാ കടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെട്ട് ഇന്ത്യ കുരുക്കിലകപ്പെടേണ്ടെന്ന് ചൈനീസ് പത്രം. വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ളോബല്‍ ടൈംസ് പത്രം ലേഖനത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ചൈനയുമായി നല്ല സാമ്പത്തിക സഹകരണം ഇന്ത്യ ആഗ്രഹിക്കുന്നെങ്കില്‍ തെക്കന്‍ ചൈനാ കടല്‍ വിവാദത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്നതില്‍നിന്ന് മാറിനില്‍ക്കണം. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് താരിഫ് കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചൈന ഉദാര സമീപനം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ ഈയവസരത്തില്‍ ബന്ധം വഷളാകാതിരിക്കുന്നതാണ് ഗുണകരം.
തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ ഇടപെടുന്നത് ആവശ്യമില്ലാത്ത പാര്‍ശ്വഫലങ്ങള്‍ വിളിച്ചുവരുത്തും -പത്രം പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ മാസങ്ങളായി പല വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പത്രം വിശദമായി പറയുന്നുണ്ട്. ഈ മാസം 13നാണ് വാങ് യീ സന്ദര്‍ശനത്തിനായി ഇന്ത്യയിലത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.