ബഗ്ദാദ് ആശുപത്രിയില്‍ തീപടര്‍ന്ന് 12 കുട്ടികള്‍ വെന്തുമരിച്ചു
text_fieldsബഗ്ദാദ്: ഇറാഖ് തലസ്ഥാനനഗരിക്ക് പടിഞ്ഞാറുള്ള യര്‍മൂക് മാതൃ-ശിശു ആശുപത്രിയില്‍ തീപടര്‍ന്ന് 12 കുട്ടികള്‍ വെന്തുമരിച്ചു. ജനിച്ച് കൂടുതല്‍ ദിവസമാകാത്ത കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഏഴു കുട്ടികളെയും 29 സ്ത്രീകളെയും തീപടരുന്നതിനിടെ രക്ഷിച്ച് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അപ്രതീക്ഷിതമായി തീപടര്‍ന്നത്. വൈദ്യുതി തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്.എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീയണക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത തീപടരാന്‍ കാരണമായി.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാധ്യമങ്ങളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞ് അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്. നേരത്തേ ഈ ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.ബഗ്ദാദില്‍ വൈദ്യുതി തകരാര്‍ മൂലമുള്ള തീപിടിത്തങ്ങള്‍ സാധാരണമാണ്. മോശം വയറിങ്ങും സുരക്ഷിതമല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമാണിതിന് കാരണമെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.