തൊഴില്‍ പ്രതിസന്ധി: വി.കെ.സിങ് വീണ്ടും ജിദ്ദയില്‍
text_fieldsജിദ്ദ: സൗദി ഓജറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വീണ്ടും ജിദ്ദയില്‍. ബുധനാഴ്ച പുലര്‍ച്ചെ എമിറേറ്റ്സ്് വിമാനത്തില്‍ ജിദ്ദയിലത്തെിയ മന്ത്രി ഉച്ചക്ക് മൂന്നരയോടെ ശുമൈസിയിലെ ലേബര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ആഗസ്റ്റ് ആദ്യവാരത്തില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിലും വി.കെ.സിങ് ഇതേ ക്യാമ്പില്‍ തൊഴിലാളികളെ നേരില്‍ കാണാനത്തെിയിരുന്നു. തൊഴിലാളികളുടെ കേസ് നടത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം ചുമതലപ്പെടുത്തിയ ലീഗല്‍ കണ്‍സല്‍ട്ടന്‍സി തലവന്‍ ഡോ. ഖാലിദ് അല്‍ ബഗ്ദാദി, നിയമ വിഭാഗം തലവന്‍ ഡോ.അഹമ്മദ് അല്‍ ജിഹാനി, തൊഴില്‍വകുപ്പ് മേധാവി അബ്ദുറഹ്മാന്‍ അല്‍ ബിശ്ദി എന്നിവരും വി.കെ.സിങിനൊപ്പം ക്യാമ്പിലത്തെി.
പ്രതിസന്ധി നേരിടുന്ന തൊഴിലാളികള്‍ ഒന്നുകില്‍ നാട്ടിലേക്ക് തിരിക്കാനോ അല്ളെങ്കില്‍ ജോലി മാറാനോ തയാറാവണമെന്ന് അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു. കിട്ടാനുള്ള ശമ്പളക്കുടിശ്ശിക ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കരുത്. നിയമപരമായി അത് ലഭ്യമാക്കാന്‍ സൗദിയും ഇന്ത്യയും നടപടി സ്വീകരിക്കും. അതിന് സമയമെടുക്കും. പുതിയ കമ്പനികള്‍ തൊഴില്‍ നല്‍കാന്‍ തയാറാവുമ്പോള്‍ വിമുഖത കാണിക്കരുത്. സൗദി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണം.
നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ അധിക കാലം തുടരാനാവില്ല. തൊഴിലാളികളുടെ ലിസ്റ്റ് അതത് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നാട്ടിലത്തെിയാലും ജോലിസാധ്യതകള്‍ ഉണ്ടെന്നും അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, കോണ്‍സല്‍ ഫഹ്മി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ആഗസ്റ്റ് ആദ്യവാരത്തില്‍ സൗദിയിലത്തെിയ സിങ് തൊഴില്‍വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്നപരിഹാരത്തിനുള്ള നടപടികളില്‍ ധാരണയായിരുന്നു. അന്നു പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഇന്നലെയും ആവര്‍ത്തിച്ചത്. ഇവിടെ നിന്ന് മന്ത്രി കുവൈത്തിലേക്ക് പോകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.