ഇറാഖിൽ യു.എസ് ആക്രമണം; രണ്ട് െഎ.എസ് നേതാക്കൾ കൊല്ലപ്പെട്ടു
text_fieldsബഗ്ദാദ്: ഇറാഖിലെ മൂസലിൽ യു.എസ് നേതൃത്വം നൽകുന്ന സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് െഎ.എസ് നേതാക്കൾ കൊല്ലപ്പെട്ടു. 2014ൽ ഇറാഖ് സൈന്യത്തിൽ നിന്നും മൂസൽ പിടിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയ െഎ.എസിെൻറ യുദ്ധ വിഭാഗം ഉപമന്ത്രി ബാസിം മുഹമ്മദ് അഹ്മദ് സുൽത്താൻ അൽ ബജാരി, ചാവേർ സ്ഫോടനങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന മിലിറ്ററി കമാൻററായ ഹാതിം താലിബ് അൽ ഹംദുനി എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യമായ പദ്ധതിയുടെ ഭാഗമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പെൻറഗൺ വക്താവ് കുക്ക് അറിയിച്ചത്. 2014 ജൂണിലാണ് ഇറാഖിലെ വടക്ക് കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന വിശാല മേഖലയും പടിഞ്ഞാറൻ സിറിയയും പിടിച്ചടക്കി െഎ.എസ് സ്വയം ഖിലാഫത്ത് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം മുതൽ െഎ.എസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസൽ തിരിച്ചു പിടിക്കാൻ ഇൗ വർഷം മാർച്ച് മുതലാണ് ഇറാഖ് സൈന്യം ശ്രമം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.