ഹോലെ ആര്‍ട്ടിസാന്‍: സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രം
text_fieldsധാക്ക: ധാക്കയില്‍ ഭീകരവാദികള്‍ ആക്രമണം നടത്തിയ സ്പാനിഷ് സ്ഥാപനമായ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി രണ്ടുവര്‍ഷം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. നയതന്ത്രപ്രാധാന്യമുള്ള സ്ഥലമായ ഗുല്‍ഷന്‍ രണ്ടിലെ ഗുല്‍ഷന്‍ തടാകത്തിനു സമീപമാണ് ബേക്കറി സ്ഥിതിചെയ്യുന്നത്. വൈവിധ്യം നിറഞ്ഞ ഭക്ഷണവും വീട്ടിലേതിനു സമാനമായ അന്തരീക്ഷവും ബേക്കറിയെ വളരെപ്പെട്ടെന്ന് പ്രദേശവാസികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട സന്ദര്‍ശന ഇടമാക്കി. സ്ഥാപനം വന്‍ വിജയമായതിനെ തുടര്‍ന്ന് ആറുമാസം മുമ്പ് ഉടമസ്ഥരായ പൊറാഗും സാദത്തും യൂറോപ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഒ’ കിച്ചന്‍ എന്ന പേരില്‍ റസ്റ്റാറന്‍റും ഇതിനൊപ്പം ആരംഭിച്ചു.
ഇതും ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറി.വിദേശ വിഭവങ്ങളുടെ തനിമയാണ് വ്യത്യസ്ത രാജ്യങ്ങളിലെ സന്ദര്‍ശകരെ പ്രധാനമായും ഇവിടേക്ക് ആകര്‍ഷിച്ചത്. വിദേശ ഉദ്യോഗസ്ഥരുടെ പ്രധാന ഒത്തുചേരല്‍ ഇടമായും ആര്‍ട്ടിസാന്‍ ബേക്കറി മാറി. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞ ധാക്ക പട്ടണത്തില്‍നിന്ന് മാറി പ്രകൃതിസൗന്ദര്യം നിറഞ്ഞ ഗുല്‍ഷനിലെ ഈ സ്ഥാപനം ലളിതമായ അന്തരീക്ഷംകൊണ്ട് ശ്രദ്ധേയമാണെന്നും ബിസിനസ് ഇടമായല്ല ചിലപ്പോള്‍ വീട് തന്നെയായി തോന്നിക്കുമെന്നും ബേക്കറിയെപ്പറ്റിയുള്ള വെബ്സൈറ്റ് റിവ്യൂവില്‍ ഒരു സന്ദര്‍ശകന്‍ എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.