പാകിസ്താനിൽ വെള്ളപ്പൊക്കം; 33 മരണം
text_fieldsഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിൽ പെെട്ടന്നുണ്ടായ വെള്ളെപ്പാക്കത്തിൽ 33 പേർ മരിച്ചു. അഫ്ഗാനിസ്താനോട് അതിർത്തി പങ്കിടുന്ന ഖൈബർ പ്രവിശ്യയിലെ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കനത്ത മഴ ആരംഭിച്ചത്. ഏതാനും വർഷങ്ങളായി ഇൗ ഗ്രാമം വെള്ളെപ്പാക്ക ഭീഷണി നേരിടുന്നുണ്ട്. ഇതിനുകാരണം കാലാവസ്ഥാ വ്യതിയാനമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ചിത്രൽ ജില്ലയെയാണ് വെള്ളെപ്പാക്കം സാരമായി ബാധിച്ചത്. പ്രദേശത്തെ ആരാധനാലയങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചൈനീസ് എഞ്ചിനിയറും മരിച്ചവരിൽ ഉൾപ്പെടും. നിർമാണത്തിലിരിക്കുന്ന ഡാമിെൻറ മേൽത്തട്ട് തകർന്ന് വീണാണ് എഞ്ചിനീയർ ഉൾപ്പെടെയുള്ള എട്ട് പേർ മരിച്ചത്. വെള്ളെപ്പാക്ക ബാധിത മേഖലകളിൽ 82 വീടുകൾ തകർന്നതായും ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.